Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 20, 2024 2:53 pm

Menu

Published on December 22, 2014 at 10:01 am

വയനാട്ടിലും അട്ടപ്പാടിയിലും മാവോയിസ്‌റ്റ് ആക്രമണം

maoist-attack-in-palakkad-and-wayanad

പാലക്കാട്: പാലക്കാട്ടെ അട്ടപ്പാടിയിലും വയനാട്ടിലെ വെള്ളമുണ്ടയിലും മാവോയിസ്റ്റ് ആക്രമണം.
അട്ടപ്പാടിയിൽ ഫോറസ്റ്റ് ഓഫീസിലെ ജീപ്പ് മാവോയിസ്റ്റുകള്‍ കത്തിച്ചു.വാതിൽ പൊളിച്ച് അകത്തു കടന്ന സംഘം ഓഫീസിനകത്തെ ഫർണിച്ചറുകളും പേപ്പറുകളും കമ്പ്യൂട്ടറുകളും നശിപ്പിച്ചു. ഇതിന് തീയിടാനും ശ്രമം നടന്നു. പുലർച്ചെ ഒരു മണിയോടെയാണ് ആക്രമണമുണ്ടായത്. പാലക്കാട് ചന്ദ്രനഗറിലുള്ള കെഎഫ്സി റെസ്റ്റോറന്‍റും മാക്ഡൊണാൾഡിന്‍റെ ഔട്ട് ലെറ്റും ഇവർ അടിച്ചു തകർത്തു. പതിനാലംഗ മാവോയിസ്റ്റ് സംഘമാണ് ഓഫീസ് ആക്രമിച്ചതെന്നാണ് സൂചന.ആക്രമണം നടന്ന രണ്ടിടങ്ങളിലും വ്യാപകമായി പോസ്‌റ്ററുകള്‍ പതിച്ചിട്ടുണ്ട്‌.അട്ടപ്പാടി പാക്കേജിന്റെ പേരില്‍ സര്‍ക്കാര്‍ നടത്തുന്ന ആദിവാസി പീഡനം അവസാനിപ്പിക്കണമെന്നും ഇതിനായി സായുധപോരാട്ടം നടത്തുമെന്നും ഈ പോസ്‌റ്ററില്‍ പറഞ്ഞിട്ടുണ്ട്‌. ഫോറസ്റ്റ് ഓഫീസില്‍ ആരും ഇല്ലാതിരുന്ന സമയത്താണ് ആക്രമണം നടന്നതെന്ന് പോലീസ് അറിയിച്ചു. വിവരമറിഞ്ഞ മാവോ വിരുദ്ധസേനയായ തണ്ടര്‍ബോള്‍ട്ട്, അഗളി പൊലീസ്, ഫയര്‍ ഫോഴ്‌സ് എന്നിവര്‍ സ്ഥലത്തെത്തിയിട്ടുണ്ട്.ആക്രമണത്തില്‍ ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല. ആക്രമണത്തെ തുടർന്ന് ഇവിടെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

Loading...

Comments are closed.

More News