Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കണ്ണൂര്‍: കണ്ണൂരില്‍ ക്വാറിക്ക് നേരെ മാവോയിസ്റ്റ് ആക്രമണം. നെടുംപൊയിലിലെ ഇരുപത്തിനാലാം മൈല്‍ ചെക്കേഴിയിലുള്ള ന്യൂഭാരത് ക്രഷര്‍ യൂണിറ്റിന് നേരെയാണ് ആക്രമണമുണ്ടായത്.പുലർച്ചെ 2.20ഓടെയായിരുന്നു ആക്രമണം ഉണ്ടായത്.ഓഫീസിലുണ്ടായിരുന്ന തൊഴിലാളികളെ മാവോവാദികള്‍ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി.അഞ്ചംഗ സംഘമാണ് ആക്രമണം നടത്തിയത്. . മാവോയിസ്റ്റ് അനുകൂല മുദ്രാവാക്യങ്ങള്‍ വിളിച്ചാണ് ഇവര്‍ ക്രഷര്‍ യൂണിറ്റിലേക്ക് എത്തിയത്. ആക്രമണത്തിന് ശേഷം ഓഫിസില്‍ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറകള്‍ കവര്‍ന്നു.ക്രഷര്‍ യൂണിറ്റിന്റെ ഓഫീസ് അടിച്ചു തകര്‍ത്ത ശേഷം തീയിട്ടു നശിപ്പിച്ചു. ഓഫീസിൽ സ്ഥാപിച്ചിരുന്ന സിസി.ടി.വി കാമറകൾ അക്രമികൾ എടുത്തു കൊണ്ടു പോവുകയും ചെയ്തു. കൂടാതെ മാവോയിസ്റ്റ് അനുകൂല ലഘുലേഖയും ഓഫീസിന് പുറത്ത് പതിച്ചു. അതേസമയം ആക്രമണം നടന്ന മണിക്കൂറുകൾ കഴിഞ്ഞാണ് പൊലീസ് സംഘം സ്ഥലത്തെത്തിയതെന്നും റിപ്പോർട്ടുണ്ട്.സംസ്ഥാന പോലീസ് സേന നടത്തുന്ന മാവോയിസ്റ്റ് വേട്ട സജീവമായിരിക്കുന്ന പശ്ചാത്തലത്തിലാണ് കണ്ണൂരുില്‍ വീണ്ടും ആക്രമണം ഉണ്ടായിരിക്കുന്നത്. ദിവസങ്ങള്‍ക്ക് മുമ്പ് അട്ടപ്പാടിയിലും പാലക്കാടും വയനാട്ടും വിവിധ ഓഫീസുകള്‍ക്ക് നേരെ മവോവാദികള്‍ അക്രമണം നടത്തിയിരുന്നു.
Leave a Reply