Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 24, 2026 7:41 pm

Menu

Published on July 23, 2014 at 3:41 pm

തന്നെ അറിയില്ലെന്ന് പറഞ്ഞ മരിയ ഷറപ്പോവയ്ക്ക് മറുപടിയുമായി സച്ചിൻ രംഗത്ത്

maria-sharapovas-comments-not-disrespectful-says-sachin-tendulkar

മുംബൈ : ക്രിക്കറ്റ് താരം സച്ചിൻ  ടെണ്ടുല്‍ക്കറെ അറിയില്ലെന്ന് പറഞ്ഞ റഷ്യന്‍ ടെന്നീസ് താരം മരിയ ഷറപ്പോവയ്ക്ക് മറുപടിയുമായി സച്ചിൻ രംഗത്തെത്തി. ഒരു ടിവി അഭിമുഖത്തിലായിരുന്നു  ഷറപ്പോവയുടെ പ്രസ്താവനയ്ക്ക് സച്ചിൻ മറുപടി പറഞ്ഞത്. ഷറപ്പോവ   ക്രിക്കറ്റിനെ കുറിച്ചുള്ള  വിവരങ്ങള്‍ പിന്തുടരാത്ത ആളായിരിക്കാം അതുകൊണ്ടായിരിക്കാം തന്നെ അറിയാത്തതെന്നാണ് സച്ചിൻ പ്രതികരിച്ചത്.ഷറപ്പോവയുടെ വിമ്പിള്‍ഡണിലെ മത്സരം കാണാനെത്തിയ വി ഐപികളുടെ കൂടെ റോയല്‍ ബോക്‌സില്‍ സച്ചിനും ഉണ്ടായിരുന്നു. റോയല്‍ ബോക്‌സില്‍ മത്സരം വീക്ഷിക്കാനെത്തിയ പ്രമുഖരെപ്പറ്റി ചോദിച്ചപ്പോള്‍  ബെക്കാമിനെ അറിയുമെന്നും സച്ചിനെ അറിയില്ലെന്നുമായിരുന്നു ഷറപ്പോവയുടെ മറുപടി. ഈ വാർത്ത പുറത്ത് വന്നതോടെ ഷറപ്പോവയുടെ ഔദ്യോഗിക ഫേസ്ബുക്ക്‌ പേജിലൂടെ  സച്ചിൻ ആരാധകർ കടുത്ത പ്രതിഷേധങ്ങളാണ് ഉയർത്തിയിരുന്നത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News