Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
സാൻഫ്രാൻസിസ്കോ: നമ്മുടെ പുതുതലമുറയെ ഏറ്റവുമധികം സ്വാധീനിച്ച ഒരു വാക്കായിരിക്കും ഫെയ്സ്ബുക്ക്, ആ സ്വാധീനത്തിന് പിന്നിലോ, ഫെയ്സ്ബുക്ക് സ്ഥാപകൻ മാർക്ക് സുക്കർബർഗും..ഇപ്പോഴിതാ സുക്കർബർഗ് ഒരു സ്കൂൾ തുടങ്ങുക എന്ന പുതിയ ആശയവുമായി മുന്നോട്ടു വന്നിരിക്കുന്നു. വിദ്യാഭ്യാസത്തിനും ആരോഗ്യ രക്ഷയ്ക്കും ഒരുപോലെ പ്രാധാന്യം നൽകുന്ന സ്കൂളായിരിക്കും സുക്കർബർഗ് വിഭാവന ചെയ്യുന്നത്. ഇക്കാര്യം അദ്ദേഹം തന്‍റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് അറിയിച്ചത്. ഭാര്യ ഡോക്റ്റർ പ്രിസില്ലയ്ക്കൊപ്പമാണ് പുതിയ സംരംഭം.
ആരോഗ്യവും വിദ്യാഭ്യാസവും തമ്മിൽ അടുത്ത ബന്ധമാണുള്ളതെന്ന് സുക്കർബർഗ് പോസ്റ്റിൽ വ്യക്തമാക്കുന്നു. കുട്ടികൾ ആരോഗ്യമുള്ളവരല്ലെങ്കിൽ അവർക്ക് വേഗത്തിൽ പഠിക്കാനാകില്ലെന്നും ടീച്ചർമാരും കുട്ടികളും ദിനംപ്രതി ആരോഗ്യമില്ലായ്മയുടെ പ്രശ്നങ്ങൾ അനുഭവിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
ഈസ്റ്റ് പാലോ ആൾട്ടോയിലായിരിക്കും സ്കൂൾ സ്ഥാപിക്കുന്നത്.
Leave a Reply