Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 21, 2026 3:00 pm

Menu

Published on August 26, 2014 at 3:23 pm

‘ഞങ്ങളുടെ നല്ല ദിവസം വന്നു’ : മോദി സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കൊല്ലപ്പെട്ട ജവാന്‍റെ കുടുംബം

martyred-army-soldier-family-criticises-modi-government-says-achhe-din-have-arrived

നരേന്ദ്ര മോദി സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി   കുപ്‌വാര ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ജവാന്‍റെ കുടുംബം.  സൈനികരെ സംരക്ഷിക്കാന്‍ മോഡി ഗവണ്‍മെന്റ് ആവശ്യത്തിന് നടപടിയെടുക്കുന്നില്ലെന്നാണ് ജവാന്റെ കുടുംബം ആരോപിച്ചത്. ജമ്മു കശ്മീരിലെ കുപ്‌വാരയിൽ തീവ്രവാദികളും സൈന്യവും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട  രാഹുല്‍ കുമാര്‍ എന്ന ജവാന്റെ മാതാപിതാക്കളാണ് മോഡി ഗവണ്‍മെന്റിനെതിരെ ആഞ്ഞടിച്ചത്.നല്ല നാളുകള്‍ വരാനിരിക്കുന്നുവെന്നാണ് മോഡി ഗവണ്‍മെന്റ് എപ്പോഴും പറയുന്നത്. ഞങ്ങളുടെ നല്ല ദിവസങ്ങള്‍ വന്നു. മോഡി ഗവണ്‍മെന്റ് അധികാരത്തിലെത്തി മൂന്നു മാസത്തിന് ശേഷം എന്റെ സഹോദരന്‍ കൊല്ലപ്പെട്ടു. പകരം 100 പാക്കിസ്ഥാന്‍ പട്ടാളക്കാരെ കൊല്ലണം. കൊല്ലപ്പെട്ട രാഹുല്‍ കുമാറിന്റെ സഹോദരന്‍ പറഞ്ഞു.സൈനികരുടെ സംരക്ഷണത്തിനായി ശരിയായ നിയമം ഇല്ല. ശക്തമായ ആയുധങ്ങളും ഇല്ല. എനിക്ക് വേറൊരു മകന്‍ കൂടിയുണ്ട്. അവനെയും എന്നെയും രാജ്യത്തിന് വേണ്ടി ബലി കഴിക്കാന്‍ ഞാന്‍ തയ്യാറാണ്. രാഹുല്‍ കുമാറിന്റെ അച്ഛന്‍ ആരോപിച്ചു. മോഡി പ്രധാനമന്ത്രിയായ ശേഷം അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ വെടി നിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നത് തുടര്‍ച്ചയായിരിക്കുകയാണ്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News



Warning: Undefined array key "data" in /home/wordpress/nirbhayam/wp-content/themes/nirbhayam/footer.php on line 33