Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 21, 2024 9:24 pm

Menu

Published on December 18, 2014 at 12:13 pm

എെഎസ് ഭീകരർ കൊന്നുതള്ളിയ 230 പേരുടെ മൃതദേഹങ്ങള്‍ സിറിയയില്‍ കണ്ടെത്തി

mass-grave-of-230-uncovered-in-syria-after-isis-slaughtered-tribe

ദമാസ്‌കസ്: ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ കൊന്നുതള്ളിയ 230 പേരുടെ മൃതദേഹങ്ങള്‍ സിറിയയില്‍ കണ്ടെത്തി. ഇറാക്കിന്റെ സമീപപ്രദേശമായ ഡെയ്ര്‍ എസോര്‍ പ്രവശ്യയിലെ ഈ ശവപ്പറമ്പ് കൊല്ലപ്പെട്ടവരുടെ ബന്ധുക്കളാണ് കണ്ടെത്തിയത്.  മരിച്ചവരുടെ കൂട്ടത്തില്‍ സ്ത്രീകളും കുട്ടികളുമുണ്ട്. യുഎന്നും രക്ഷാപ്രവര്‍ത്തകരും നടത്തിയ തിരച്ചിലിലാണ് മൃതശരീരങ്ങള്‍ കണ്ടെത്തിയത്.ഇതോടെ ഡെയ്ര്‍ എസോര്‍ പ്രവശ്യയില്‍ സുന്നിഭീകരര്‍ കൊന്നൊടുക്കിയ ഷിയ വംശജരുടെ എണ്ണം 900ത്തിലധികമായി എന്ന് സിറിയന്‍ മനുഷ്യാവകാശ വകുപ്പ് അറിയിച്ചു. ഇക്കാര്യത്തെ കുറിച്ച് നേരത്തെതന്നെ വിവരം ലഭിച്ചിരുന്നുവെന്ന് ഐക്യരാഷ്ട്രസഭ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അവിടെയുള്ള എണ്ണപ്പാടങ്ങള്‍ പിടിച്ചെടുക്കാനാണ് ഐ.എസ് ഗ്രാമത്തെ ആക്രമിച്ചത്. ഐ.എസ്സിനെ പിന്തുണച്ച ഗോത്രവര്‍ഗക്കാരെ പിന്നീട് മോചിപ്പിച്ചിരുന്നു.

Loading...

Leave a Reply

Your email address will not be published.

More News