Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഹൈദരാബാദ്: സോഷ്യല്‍ മാധ്യമങ്ങളിലൂടെ ഹോട്ടലില്‍ പട്ടിയുടെ മാംസവും ചേര്‍ത്ത് പട്ടി ബിരിയാണി വിളമ്പുന്നു എന്നു പ്രചരിച്ച വാര്‍ത്ത വ്യാജമെന്ന് കണ്ടെത്തൽ.സംഭവവുമായി ബന്ധപ്പെട്ട കോളെജ് വിദ്യാര്‍ഥിയെ പൊലീസ് അറസ്റ്റ് ചെയ്തു. ബിരിയാണിയില്‍ പട്ടി ഇറച്ചി ഉപയോഗിക്കുന്നതായി വാര്‍ത്ത പരന്നതിന്‍റെ അടിസ്ഥാനത്തില്‍ ആരോഗ്യവകുപ്പ് അധികൃതര്‍ ഹോട്ടലില്‍ റെയ്ഡ് നടത്തി സീല്‍ ചെയ്തിരുന്നു. ഹോട്ടല്‍ ഉടമയെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. ഡിസംബര്‍ 14 നായിരുന്നു സംഭവം. വാട്ട്സ് ആപ്പില്‍ പ്രചരിച്ച വാര്‍ത്ത ഏറ്റുപിടിച്ച ചില ചാനലുകളും ഇത് ഏറ്റെടുത്തിരുന്നു. ഹോട്ടലില്‍ നിന്നും പിടിച്ചെടുത്ത ഭക്ഷണ വസ്തുക്കളുടെ സാമ്പിള്‍ പരിശോധിച്ചതില്‍ കുഴപ്പമൊന്നും കണ്ടെത്താത്ത സാഹചര്യത്തില്‍ ഹോട്ടലുടമ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സൈബര്‍ ക്രൈം നടത്തിയ പരിശോധനയിലാണ് വലഭോജു ചന്ദ്രമോഹന്‍ എന്ന വിദ്യാര്‍ഥി അറസ്റ്റിലായത്.
ടെലിവിഷന്‍ ചാനലുകളടക്കം പട്ടി ബിരിയാണിവിളമ്പിയെന്ന് റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു. തുടര്‍ന്ന് ആരോഗ്യ വകുപ്പ് ഹോട്ടലില്‍ എത്തി മാംസം പരിശോധനക്കായി കൊണ്ടുപോയി. പരിശോധനയുടെ അടിസ്ഥാനത്തിലാണ് സമൂഹമാധ്യമങ്ങളിലെ പ്രചരണം വ്യാജമാണെന്ന് കണ്ടെത്തിയത്. ഇതിനെതിരെ നിയമ നടപടിക്ക് ഒരുങ്ങുകയാണ് ഹോട്ടലുടമയായ മൊഹമ്മദ് റബ്ബാനി. ഈ വാര്‍ത്ത പുറത്തു വന്നതിനു ശേഷം ഹോട്ടലിന്റെ വരുമാനം കുത്തനെ കുറഞ്ഞു. കഴിഞ്ഞ ഒരു മാസം മുഴുവന്‍ സോഷ്യല്‍മീഡിയയില്‍ പട്ടി ബിരിയാണിക്കഥ നിറഞ്ഞു നിന്നിരുന്നു. ഹോട്ടല്‍ ഷാഗോസിലേതെന്ന് ആരോപിച്ച് മാംസം അറുത്തെടുത്ത പട്ടികളുടെ ചിത്രം ചന്ദ്രമോഹന്‍ പ്രചരിപ്പിക്കുകയും കുറേപ്പേര്‍ അത് ഷെയര്‍ ചെയ്യുകയുകയുമായിരുന്നു
പരിശോധയില്‍ പട്ടിമാംസം ഉപയോഗിച്ചിട്ടില്ലെന്ന് തെളിഞ്ഞതിനെ തുടര്‍ന്ന് ഹോട്ടലുടമ മൊഹമ്മദ് റബ്ബാനി പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇത്തരമൊരു വ്യാജ വാര്‍ത്ത പരന്നതിനെ തുടര്‍ന്ന് തന്റെ സ്ഥാപനത്തിന്റെ സല്‍പേര് നഷ്ടപ്പെട്ടെന്നും ധനനഷ്ടമുണ്ടായെന്നും മൊഹമ്മദ് റബ്ബാനി പരാതി നല്‍കി. ഇതിനെ തുടര്‍ന്നുള്ള വിശദമായ അന്വേഷണങ്ങള്‍ക്ക് ശേഷമാണ് ചന്ദ്രമോഹനിലേക്ക് പൊലീസെത്തുകയുും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തത്.
Leave a Reply