Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കേരളത്തിലെ എംബിബിഎസ് /ബിഡിഎസ് പ്രവേശനത്തിന് അര്‍ഹത നേടിയവരുടെ ഓണ്‍ലൈന്‍ റജിസ്ട്രേഷന്‍ ഇന്നു മുതല്‍ ജൂലൈ 29നു ഉച്ചതിരിഞ്ഞു മൂന്നു മണി വരെ. www.cee.kerala.gov.in എന്ന വെബ് സൈറ്റില്‍ നിര്‍ദ്ദിഷ്ട സമയത്തു റജിസ്റ്റര്‍ ചെയ്യാത്തവരെ അലോട്മെന്റിനു പരിഗണിക്കില്ല. ട്രയല്‍ അലോട്മെന്റ് 27ന്. ആദ്യ അലോട്മെന്റ് 30നു രാത്രി എട്ടു മണിക്കും. അലോട്മെന്റു ലഭിച്ചവര്‍ക്കു 31 മുതല്‍ ഓഗസ്റ്റ് അഞ്ചു വരെയുള്ള ദിവസങ്ങളില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറില്‍ പണമടച്ച് അതതു കോളജുകളില്‍ ചേരാം.
വിദ്യാര്‍ഥികള്‍ക്ക് സൗജന്യമായി ഓപ്ഷനുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് ഇന്റര്‍നെറ്റ് സൗകര്യമുള്ള ഓപ്ഷന്‍ ഫെസിലിറ്റേഷന്‍ സെന്ററുകളും (ഒഎഫ്സി) ഹെല്‍പ്പ് ഡസ്കുകളും (എച്ച്ഡി) സംസ്ഥാനത്തുടനീളം ഇക്കാലയളവില്‍ പ്രവര്‍ത്തിക്കും. ഇവയുടെ വിശദമായ ലിസ്റ്റ് www.cee-kerala.org എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. 27ന് ട്രയല്‍ അലോട്ട്മെന്റും 30ന് രാത്രി എട്ടിന് ആദ്യ അലോട്ട്മെന്റും നടക്കും. ആഗസ്ത് 7ന് കോളേജ് അധികൃതര്‍ നോണ്‍ ജോയിനിങ് റിപ്പോര്‍ട്ട് പ്രവേശന പരീക്ഷാ കമീഷണറുടെ ഓഫീസില്‍ എത്തിക്കണം. ഹെല്‍പ്പ് ലൈന്‍ നമ്പരുകള്‍: 0471 2339101, 2339102, 2339103, 2339104.
Leave a Reply