Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
സംശയരോഗികളായ പങ്കാളികൾക്ക് ഒരു സന്തോഷ വാർത്ത…. നിങ്ങളുടെ പങ്കാളി എന്ത് ചെയ്യുന്നു എന്നറിയാൻ ഒരു ആപ്പ് വന്നിരിക്കുന്നു. പങ്കാളി ഫോണിൽ എന്ത് ചെയ്താലും അതിന്റെ വിവരം നിങ്ങളുടെ ഫോണിൽ കൂടി ലഭിക്കുന്ന ഒരു ആപ്പ് ആണിത്. ഇതു വഴി സന്ദേശങ്ങളും, ഫോണ്‍ കോണ്ടാക്റ്റ്സുകളും, ഫോണിംഗ് വിവരങ്ങളും കൂടാതെ ജി.പി.എസ് സഹായത്താൽ പങ്കാളി എവിടെയെല്ലാം പോകുന്നു എന്നും എന്തിന് ഏറെ പറയുന്നു ഫേസ്ബുക്ക് സന്ദേശങ്ങൾ വരെ നിങ്ങൾക്ക് ലഭിക്കും.
–
–
‘mCouple’ എന്ന ആപ്പ് ആണ് ഇത്തരം ഒരു സംവിധാനവുമായി രംഗത്തെത്തിയിരിക്കുന്നത്.
ഇതു വഴി;
SMS tracking – ഫോണിൽ നിന്നും അയക്കുന്നതും ലഭിക്കുന്നതുമായ എല്ലാ സന്ദേശങ്ങളും ഇതുവഴി അറിയാൻ സാധിക്കും.
Call tracking – ഫോണിൽ വരുന്നതും പോകുന്നതുമായ എല്ലാ കോളുകൾ എന്നിവയുടെ വിവരങ്ങൾ ലഭിക്കും.
Contacts tracking – ഫോണിൽ ചേർക്കുന്ന എല്ലാ ഫോണ്‍ നമ്പരുകളും അറിയാൻ പറ്റും.
GPS tracking – നിങ്ങളുടെ പങ്കാളി എവിടെയാണ് ഉള്ളതെന്ന് അറിയാൻ സാധിക്കും.
Facebook tracking – ഫേസ്ബുക്ക് ചാറ്റുകളുടെ വിവരം ലഭിക്കും. ഫേസ്ബുക്ക് വഴി അയക്കുന്ന എല്ലാ സന്ദേശങ്ങളും കാണാൻ സാധിക്കും.
ഈ ആപ്പ് ആദ്യം തന്നെ പങ്കാളിയുടെ ഫോണിലും നിങ്ങളുടെ ഫോണിലും ഇൻസ്റ്റോൾ ചെയ്യുക. ഇൻസ്റ്റാൾ ചെയ്യുന്നത് വഴി എല്ലാ ഉപയോക്താക്കൾക്കും ഒരു അക്കൗണ്ട് ഐഡി ലഭിക്കും. പിന്നെ നിങ്ങളുടെ അക്കൗണ്ട് ഐഡി വഴി നിങ്ങളുടെ പങ്കാളിയുടെ ഫോണിലേക്ക് റിക്വസ്റ്റ് അയക്കണം. റിക്വസ്റ്റ് സ്വീകരിക്കുന്നത് വഴി രണ്ടു ഫോണുകളും തമ്മിൽ പരസ്പരം കണക്ട് ആകും. നിങ്ങളുടെ പങ്കാളിയുടെ ഫോണിലെ എല്ലാ വിവരങ്ങളും ഓരോ 30 മിനിട്ടിലും അപ്ഡേറ്റ് ആവുകയും അത് എവിടെ നിന്നാണെങ്കിലും നിങ്ങൾക്ക് സൈൻ ഇൻ ചെയ്താൽ കാണാൻ സാധിക്കുകയും ചെയ്യും. ഇതിനോടകം തന്നെ ജനശ്രദ്ധ ആകർഷിച്ച ഈ ആപ്പ് ജൂണ്‍ 17ന് ആണ് പുറത്തിറങ്ങിയത്.
–
–
–
–
–
–
–
Credit: DailyMailUK
Leave a Reply