Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 12, 2025 8:15 pm

Menu

Published on September 11, 2015 at 12:12 pm

മുംബൈക്കു പിന്നാലെ രാജസ്ഥാനിലും മത്സ്യവും മാംസവും നിരോധിച്ചു

meat-ban-fever-spreads-to-rajasthan

ജയ്പൂർ : മുംബൈക്ക് പിന്നാലെ രാജസ്‌ഥാനില്‍ മത്സ്യവും മാംസവും നിരോധിച്ചു.ജെയ്‌ന മതവിശ്വാസികളുടെ മതചടങ്ങുമായി ബന്ധപ്പെട്ട്‌ മൂന്ന്‌ ദിവസത്തേക്കാണ്‌ നിരോധനം. സെപ്‌റ്റംബര്‍ 17, 18, 27 ദിവസങ്ങളിലാണ്‌ രാജസ്‌ഥാനിലെ ബീഫ്‌ നിരോധനം.പ്രയൂഷന്‍, സന്‍വത്സാരി എന്നീ ജെയ്‌ന മതാചാരവുമായി ബന്ധപ്പെട്ട്‌ 17, 18 തീയതികളിലും ആനന്ദ്‌ ചതുര്‍ദശി ആഘോഷവുമായി ബന്ധപ്പെട്ട്‌ സെപ്‌റ്റംബര്‍ 27നുമാണ്‌ മത്സ്യ-മാംസ നിരോധനം. തദ്ദേശസ്വയം ഭരണ സ്‌ഥാപനങ്ങള്‍ക്ക്‌ അയച്ച സര്‍ക്കുലറില്‍ മത്സ്യ-മാംസ നിരോധനം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി.അതേസമയം മഹാരാഷ്ട്രയില്‍ ഭരണകക്ഷിയായ ബി.ജെ.പി നിരോധനത്തെ പിന്തുണയ്ക്കുമ്പോള്‍ ഘടക കക്ഷിയായ ശിവസേന നിരോധനത്തിനെതിരേ രംഗത്തെത്തിയിട്ടുണ്ട്.മറ്റു പാര്‍ട്ടികളായ എം.എന്‍.എസ്, എന്‍.സി.പി, കോണ്‍ഗ്രസ് എന്നിവരും നിരോധനത്തെ എതിര്‍ത്തു രംഗത്തെത്തിയിട്ടുണ്ട്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News