Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 29, 2024 6:38 pm

Menu

Published on June 13, 2013 at 6:00 am

മെഡിക്കല്‍ പി.ജി: നീറ്റ് മാനദണ്ഡത്തില്‍ ഭേദഗതി

medical-pg-change-in-neet-eligibility

മെഡിക്കല്‍ എം.ഡി, എം.എസ്, പി.ജി ഡിപ്ളോമ കോഴ്സുകളില്‍ പ്രവേശത്തിന് ദേശീയ പരീക്ഷാ ബോര്‍ഡ് നടത്തിയ ദേശീയ യോഗ്യത പ്രവേശ പരീക്ഷ (നീറ്റ്) യില്‍ ലഭിക്കേണ്ട മിനിമം മാര്‍ക്ക് നിബന്ധനയില്‍ കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം ഭേദഗതി വരുത്തി. ഇതനുസരിച്ച് നീറ്റില്‍ 40 ശതമാനവും അതിന് മുകളിലും മാര്‍ക്ക് ലഭിച്ച പട്ടികജാതി-പട്ടികവര്‍ഗ-ഒ.ബി.സിക്കാരും 45 ശതമാനവും അതിന് മുകളിലും മാര്‍ക്ക് ലഭിച്ച സംവരണമില്ലാത്ത ശാരീരിക വൈകല്യമുള്ളവരും 50 ശതമാനവും അതിന് മുകളിലും ലഭിച്ച സംവരണമില്ലാത്തവരും പി.ജി കോഴ്സില്‍ പ്രവേശത്തിന് അര്‍ഹരാണ്. ഭേദഗതി പ്രകാരമുള്ള മിനിമം മാര്‍ക്ക് ലഭിച്ചവരെ കൂടി ഉള്‍പ്പെടുത്തിയാണ് പുതുക്കിയ മെറിറ്റ് ലിസ്റ്റ് തയാറാക്കിയിട്ടുള്ളത്. മെറിറ്റ് ലിസ്റ്റ് പരിഷ്കരിച്ചതുമൂലം വിദ്യാര്‍ഥികളുടെ അഖിലേന്ത്യാ മെറിറ്റ് റാങ്കില്‍ മാറ്റമുണ്ടായിട്ടുണ്ട്. ഇതിന്‍െറ അടിസ്ഥാനത്തിലാണ് തുടര്‍ന്നുള്ള കൗണ്‍സലിങ്ങും പ്രവേശവും നടത്തുന്നതെന്നതിനാല്‍ വിദ്യാര്‍ഥികള്‍ www.nbe.gov.in എന്ന സൈറ്റില്‍ നിന്ന് പുതുക്കിയ സ്കോര്‍ കാര്‍ഡ് ഡൗണ്‍ ലോഡ് ചെയ്ത് സൂക്ഷിക്കണം. പുതുക്കിയ മിനിമം മാര്‍ക്ക് നിബന്ധന 2013-14 അധ്യയന വര്‍ഷത്തെ പി.ജി പ്രവേശത്തിന് മാത്രമാണ് ബാധകം.

Loading...

Leave a Reply

Your email address will not be published.

More News