Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 21, 2025 1:14 am

Menu

Published on August 4, 2014 at 4:59 pm

മീരാ ജാസ്മിൻറെ വിവാഹ രജിസ്‌ട്രേഷന്‍ തടഞ്ഞു

meera-jasmine-wedding-registration-temporarily-cancelled

തിരുവനന്തപുരം : ചലച്ചിത്ര നടി മീരാ ജാസ്മിൻറെ വിവാഹ രജിസ്ട്രേഷൻ തിരുവനന്തപുരം കോർപ്പറേഷൻ താത്കാലികമായി തടഞ്ഞു. മീരയുടെ ഭർത്താവ് തിരുവനന്തപുരം നന്ദാവനം സ്വദേശി അനില്‍ ജോണ്‍ ടൈറ്റസ് മറ്റൊരു വിവാഹം കഴിച്ചിരുന്നതായുള്ള സംശയത്തെ തുടർന്നാണ്‌ വിവാഹ സര്‍ട്ടിഫിക്കറ്റ്‌ തടഞ്ഞത്‌.വിവാഹം രജിസ്റ്റർ ചെയ്യുന്നതിനായി ഇവർ നൽകിയ അപേക്ഷയിൽ അവിവാഹിതനാണ് എന്നാണ് അനിൽ പറഞ്ഞിരിക്കുന്നത്. എന്നാൽ  അനിൽ നേരത്തെ ബാംഗ്ളൂരിലെ ഒരു പെൺകുട്ടിയെ വിവാഹം ചെയ്തിരുന്നതായി വാർത്തകൾ ഉണ്ടായിരുന്നു. ഇതേ കുറിച്ച് അന്വേഷണം നടത്തി സംഭവത്തിൻറെ സത്യാവസ്ഥ മനസ്സിലാക്കിയ ശേഷമേ ഇനി  ഇവർക്ക് വിവാഹം റജിസ്റ്റർ സാധിക്കുകയുള്ളുവെന്നാണ്   കോർപ്പറേഷൻ അധികൃതർ പറഞ്ഞിരിക്കുന്നത്.   2014 ഫെബ്രുവരി 12ന് എല്‍ എം എസ് പള്ളിയില്‍  വെച്ചായിരുന്നു ഇവർ വിവാഹിതരായിരുന്നത്. ഇരുവരുടെയും താമസം ഇപ്പോൾ ദുബായിലാണ്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News