Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഒരു സ്‌ത്രീക്ക് പുരുഷനില്‍ ആകര്‍ഷണം തോന്നിക്കുന്ന പ്രധാന കാര്യം അയാളിലെ നര്‍മ്മരസമാണ് എന്ന് പുതിയ പഠനങ്ങൾ. പുരുഷന്‍മാര്‍ പറയുന്ന തമാശ കേട്ട്, സ്‌ത്രീകള്‍ ചിരിക്കുന്നുവെങ്കില്‍, അവള്‍ക്ക്, അയാളോട് പ്രത്യേക താല്‍പര്യമുണ്ടെന്ന് മനസിലാക്കാം.മുന്‍പരിചയമില്ലാത്ത സ്‌ത്രീയും പുരുഷനും തമ്മില്‍ കാണുമ്പോള്‍ ഈയൊരു സാഹചര്യം ഉടലെടുത്തേക്കാം. അതായത് നര്‍മ്മരസത്തോടെ സംസാരിക്കുന്ന പുരുഷന് വളരെ പെട്ടെന്ന് സ്ത്രീയുടെ ഹൃദയം കവരാനാകും. ഇക്കാര്യം വെറുതെ പറയുന്നതല്ല. ഇതുസംബന്ധിച്ച് അമേരിക്കയിലെ കന്‍സാസ് സര്‍വ്വകലാശാലയില്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്.
പുരുഷന്റെ തമാശകേട്ട് സ്‌ത്രീ ചിരിക്കുകയും, തുടര്‍ന്ന് സ്‌ത്രീയുടെ തമാശ പുരുഷനെ ചിരിപ്പിക്കുകയും ചെയ്‌താല്‍, അവര്‍ തമ്മില്‍ പ്രണയം ഉടലെടുക്കാന്‍ അധികസമയം വേണ്ടെന്നാണ് പഠനസംഘം പറയുന്നത്. സ്‌ത്രീയും പുരുഷനും തമ്മിലുള്ള ബന്ധത്തില്‍ ഹാസ്യത്തിനും തമാശയ്‌ക്കുമൊക്കെ നിര്‍ണായക സ്ഥാനമുണ്ടെന്നാണ് പഠനത്തിന് നേതൃത്വം നല്‍കിയ ജെഫ്രി ഹാള്‍ പറയുന്നത്.
ഹാസ്യം പ്രണയബന്ധത്തില്‍ നിര്‍ണായകഘടകമാണെന്നതിന് ഹാള്‍ നാലു കാരണങ്ങളും നിരത്തുന്നുണ്ട്. നര്‍മ്മരസമുള്ള വ്യക്തി വിശ്വസിക്കാവുന്ന ആളാണെന്ന തോന്നല്‍ ഉളവാക്കുമെന്നതാണ് അതില്‍ ആദ്യത്തേത്. സ്‌ത്രീകള്‍ക്ക് താല്‍പര്യമെങ്കില്‍ നര്‍മ്മം സ്ഥിരമായി ഉപയോഗിക്കാന്‍ പുരുഷന്‍മാര്‍ ശ്രമിക്കും. നര്‍മ്മവും ചിരിയുമൊക്കെ ബന്ധം ദൃഢമാക്കി നിര്‍ത്തുമെന്നതാണ് മറ്റൊരു കാരണം. നര്‍മ്മം ജീവിതത്തെ കൂടുതല്‍ രസകരമാക്കി മാറ്റുമെന്നതാണ് അവസാനത്തെ കാരണം.
Leave a Reply