Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 17, 2024 10:07 pm

Menu

Published on October 24, 2014 at 3:15 pm

ആരോഗ്യം നിലനിർത്താൻ പുരുഷന്മാർ തീർച്ചയായും ഒഴിവാക്കേണ്ട പ്രഭാത ഭക്ഷണങ്ങൾ….!!!

men-must-avoid-following-breakfast

തിരക്ക് പിടിച്ച ഓട്ടത്തിനിടയില്‍ മിക്കവരും ഒഴിവാക്കുന്ന ഒന്നാണ് പ്രഭാത ഭക്ഷണം. ഒരു ദിവസത്തെ ഭക്ഷണത്തില്‍ ഏറെ പ്രധാനപ്പെട്ടത് പ്രഭാത ഭക്ഷണമാണെന്നതില്‍ സംശയമില്ല. ഒരു ദിവസം നമ്മുടെ ശരീരത്തിന് ലഭിക്കുന്ന ഊർജ്ജം കൂടുതലുമുള്ളത് പ്രഭാതഭക്ഷണത്തിലാണ്. അമിതവണ്ണം കുറയ്ക്കാൻ പുരുഷന്മാർ പ്രഭാതത്തിൽ ചില ഭക്ഷങ്ങൾ ഒഴിവാക്കേണ്ടതാണ്. ആരോഗ്യ കാര്യത്തിൽ ഏറെ ശ്രദ്ധാലുക്കൾ ആകുന്നതും പുരുഷന്മാർ തന്നെ എന്നതും ആണ് ഇതിന്റെ പ്രധാന കാരണം. നിത്യവും യാത്രയും ജോലിയും ഒക്കെ പുരുഷന്മാരെ ശാരീരികമായി തളർത്തുന്നു. അതിൽ നിന്നും എല്ലാം മുക്തി നേടാൻ ആരോഗ്യകരമായ ഒരു പ്രാതൽ അത്യാവശ്യം തന്നെ.
-സോസേജ് പോലുള്ള സംസ്‌കരിച്ച മാംസങ്ങൾ പ്രഭാത ഭക്ഷണത്തിൽ ഉൾപ്പെടുത്താതിരിക്കുന്നതാണ് നല്ലത്. ഇത് പല ആരോഗ്യപ്രശ്നങ്ങൾക്കും കാരണമായേക്കാം.
-പ്രഭാത ഭക്ഷണത്തിൽ ഏറെ പ്രാധാന്യം ധാന്യങ്ങൾക്കാണ്. കാരണം ധാന്യങ്ങളില്‍ നാരുകളും ധാന്യങ്ങളും വൈറ്റമിനുകളും ധാരാളം അടങ്ങിയിട്ടുണ്ട്. ഇവയില്‍ കൊഴുപ്പ് തീരെ കുറവുമാണ്. എന്നാല്‍ ധാന്യങ്ങളില്‍ തന്നെ ബ്രേക്ഫാസ്റ്റിന് തെരഞ്ഞെടുക്കേണ്ട പലതരം ധാന്യങ്ങളുണ്ട്.

Men must avoid following breakfast1

1.വറുത്തതും പൊരിച്ചതുമായ ആഹാരങ്ങള്‍ രാവിലെ കഴിക്കാന്‍ തിരഞ്ഞെടുക്കാതിരിക്കുക. ശരീരത്തില്‍ അനാവശ്യ കൊഴുപ്പ്‌ അടിഞ്ഞു കൂടാന്‍ ഇത്തരം ആഹാരങ്ങള്‍ കാരണമാകും.ഉദാ:പൊരിച്ച മത്സ്യം, വറുത്ത ഉരുളക്കിഴങ്ങ്‌, പൂരി, ബട്ടൂര , സമോസ എന്നിവ .

2.ഉത്തരേന്ത്യന്‍ മേഖലകളിലെ പ്രഭാത ഭക്ഷണം മധുരപലഹാരങ്ങളാല്‍ പ്രശസ്‌തമാണ്‌. പ്രഭാത ഭക്ഷണത്തില്‍ മധുര പലഹാരങ്ങള്‍ ഉള്‍പ്പെടുത്തുന്നത്‌ നല്ലതല്ല.ഇവ രക്ത ധമനികളില്‍ സാവധാനത്തില്‍ കൊഴുപ്പ്‌ അടിയാന്‍ കാരണമായേക്കും.

Men must avoid following breakfast2

3.പ്രഭാത ഭക്ഷണത്തിൽ സംസ്‌കരിച്ച മാംസങ്ങള്‍ ഉള്‍പ്പെടുത്തുന്നത്‌ അനാരോഗ്യകരമാണ്‌. ഇതിലടങ്ങിയിട്ടുള്ള ഉയര്‍ന്ന അളവിലുള്ള നൈട്രേറ്റ്‌സ്‌ കുടലില്‍ അര്‍ബുദം വരാനുള്ള സാധ്യത വർദ്ധിപ്പിക്കും.

4.നിറം കൊടുത്ത ധാന്യങ്ങള്‍ പ്രഭാത ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താതിരിക്കുക. ഉപഭോക്താക്കളെ ആകൃഷ്ടരാക്കാന്‍ കമ്പനിക്കാര്‍ ഇത്തരത്തിൽ വിവിധ ചേരുവകള്‍ ചേര്‍ത്തതും നിറം നല്‍കിയതുമായ ധാന്യങ്ങള്‍ പുറത്തിറക്കാറുണ്ട്.എന്നാൽ ഇവ കാഴ്‌ചയില്‍ ആകര്‍ഷകമായിരിക്കും. എന്നാല്‍ ആരോഗ്യത്തിന് ഇത് നല്ലതല്ല.

Men must avoid following breakfast3

5.വളരെ സ്വാദിഷ്‌ഠമാര്‍ന്ന വിഭവമാണ്‌ പാന്‍കേക്ക്‌. ധാന്യമാവ്‌ കൊണ്ടുണ്ടാക്കുന്ന ഇവയ്‌ക്കൊപ്പം കഴിക്കുന്നത്‌ ശര്‍ക്കര പാവാണ്.ഫൈബര്‍ തീരെയില്ലാത്ത, ഉയര്‍ന്ന കൊളസ്‌ട്രോളുണ്ടാക്കുന്ന ഇത് സ്ഥിരമായി പ്രഭാതത്തില്‍ കഴിക്കുന്നത്‌ ആരോഗ്യത്തിന് നല്ലതല്ല.

Men must avoid following breakfast5


ശീലിക്കാം ഈ ഭക്ഷണരീതി
1. സാലഡുകള്‍ കഴിക്കാം
നാരിന്റെ അംശം കൂടുതല്‍ കിട്ടുന്ന ഭക്ഷണം, തവിട് മാറ്റാത്ത ധാന്യങ്ങള്‍(റാഗി, ഓട്സ്, ഗോതമ്പ്, കുത്തരി ചോറ്), മുളപ്പിച്ചതോ തൊലിയോടുകൂടിയതോ ആയ പയറുവര്‍ഗങ്ങള്‍ (ചെറുപയര്‍, കടല, ഗ്രീന്‍പീസ്), ഇലക്കറികള്‍, സാലഡുകള്‍, പഴവര്‍ഗങ്ങള്‍, പാതി വേവിച്ച പച്ചക്കറികള്‍ ഇവ കൂടുതലായി കഴിക്കുക.

121613-425x282-Mungbeans

2. ചെറുമീനുകള്‍ ഉത്തമം
നല്ല കൊഴുപ്പുകളായ ഒമേഗ-3 ഫാറ്റി ആസിഡ് കൂടുതലടങ്ങിയ ഭക്ഷണങ്ങളായ ചെറുമീനുകള്‍(അയല, മത്തി, കൊഴുവ) ആഴ്ചയില്‍ രണ്ടുതവണയെങ്കിലും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.
3. എണ്ണകള്‍ മാറിമാറി ഉപയോഗിക്കാം
എണ്ണ ഉപയോഗിക്കുമ്പോള്‍ വെളിച്ചെണ്ണ, സൂര്യകാന്തി എണ്ണ എന്നിവ മാറിമാറി ഉപയോഗിക്കുക. അല്ലെങ്കില്‍ വെളിച്ചെണ്ണ, സോയാബിന്‍ എണ്ണ എന്നിവയും മാറിമാറി ഉപയോഗിക്കാം. ഒരുദിവസം മൂന്നോ നാലോ ടീസ്പൂണ്‍ എണ്ണ മതിയാകും.
4. ജ്യൂസ് വേണ്ട, പഴങ്ങള്‍ ആവാം
പഴങ്ങള്‍ പ്രകൃതിദത്തമായ രീതിയില്‍ തന്നെ ഉപയോഗിക്കാം. ജ്യൂസ് ആക്കേണ്ട ആവശ്യമില്ല. കോള, സോഡ, സ്ക്വാഷ് എന്നിവ കഴിയാവുന്നതും ഒഴിവാക്കുക. ഇവയ്ക്കു പകരമായി ജീരകവെള്ളം, ഉലുവവെള്ളം, നാരങ്ങാവെള്ളം, കഞ്ഞിവെള്ളം, മോരുവെള്ളം, തിളപ്പിച്ചാറിയ വെള്ളം, സംഭാരം എന്നിവ ധാരാളം കുടിക്കുക. പ്രതിദിനം എട്ടു മുതല്‍ പത്തു ഗ്ളാസ് വരെ വെള്ളം കുടിക്കണം.

fruits-1

5. പാലുല്‍പന്നങ്ങള്‍ മിതപ്പെടുത്താം
പാലുല്‍പന്നങ്ങളായ പാല്‍, തൈര്, വെണ്ണ, നെയ്യ് എന്നിവയില്‍ കൊഴുപ്പ് കൂടുതലായി അടങ്ങിയിട്ടുള്ളതിനാല്‍ ഇവ അളവുകുറച്ചു ഉപയോഗിക്കുക. കൊഴുപ്പുമാറ്റിയ പാലുകൊണ്ടുണ്ടാക്കിയ തൈര് ദിവസേന ഉപയോഗിക്കുന്നതു ദഹനത്തെ സഹായിക്കും. തൈരില്‍ അടങ്ങിയിരിക്കുന്ന ഘമരീയമരശഹൌ ആമരലൃേശമ ദഹനത്തെ സഹായിക്കും. ആസ്തമയും അലര്‍ജിയുമുള്ളവര്‍ തൈരിനു പകരം കാച്ചിയ മോരു ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം.

download


6. ആന്റി ഓക്സിഡന്റ്സ് അടങ്ങിയ ഭക്ഷണം ശീലിക്കാം
ശരീരത്തെ സംരക്ഷിക്കുന്ന ആന്റി ഓക്സിഡന്റ്സ് ധാരാളം അടങ്ങിയിരിക്കുന്ന ഗ്രീന്‍ ടീ, ഡാര്‍ക്ക് ചോക്ളേറ്റ്(ഇതില്‍ കൊക്കോയുടെ അളവ് കൂടുതലാണ്) എന്നിവ കഴിക്കണം. ഗ്രീന്‍ടീ പലതവണ തിളപ്പിച്ച് ഗുണനിലവാരം നഷ്ടപ്പെടുത്തരുത്.
7. പച്ചമുളക്, നെല്ലിക്ക, നാരങ്ങ, കാന്താരിമുളക്, ഉലുവ, സവാള, ഉള്ളി, ഇരുമ്പന്‍പുളി ഇവയെല്ലാം ഭക്ഷണത്തില്‍ കൂടുതലായി ഉള്‍പ്പെടുത്തണം. ഇവ ഉപയോഗിക്കുമ്പോള്‍ കൂടുതല്‍ വേവിച്ചു ഗുണനിലവാരം നഷ്ടപ്പെടാതെ നോക്കണം.

salad

Loading...

Leave a Reply

Your email address will not be published.

More News