Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ലണ്ടന്‍: പുരുഷന്മാരെ ഞെട്ടിച്ച് ഒരു പഠനറിപ്പോര്‍ട്ട് പുറത്ത്. പുരുഷന്മാരുടെ ശരീരത്തെ ഏറ്റവും കൂടുതല്‍ അപകടത്തിലാക്കുന്നത് കഷണ്ടിയാണെന്നാണ് യൂറോപ്യന്‍ സൊസൈറ്റി ഓഫ് കാര്‍ഡിയോളജി നടത്തിയ പഠനത്തില്‍ തെളിഞ്ഞത്.
പൊണ്ണത്തടി, ഹൃദ്രോഗം എന്നിവയേക്കാള്‍ അപകടം കഷണ്ടിയാണെന്നും പഠനത്തില്‍ പറയുന്നു. നാല്‍പ്പതു വയസില്‍ താഴെയുള്ള പുരുഷന്മാരിലെ കഷണ്ടി അപകടമാണ്. മുടി നേരത്തേ കൊഴിഞ്ഞു പോകുന്നതും മുടി നേരത്തേ നരയ്ക്കുന്നതും ഹൃദ്രോഗ സാധ്യത വര്‍ദ്ധിപ്പിക്കുമെന്നും പഠനത്തില്‍ പറയുന്നു.
കൊളസ്ട്രോള്‍, രക്തസമ്മര്‍ദ്ദം പൊണ്ണത്തടി എന്നിവ മൂലമുള്ള ഹൃദ്രോഗസാധ്യത നിയന്ത്രിക്കാന്‍ കഴിയും എന്നാല്‍ കഷണ്ടി മൂലമുള്ള ഹൃദ്രോഗ സാധ്യത കുറയ്ക്കാന്‍ കഴിയില്ലെന്നാണ് പഠനം പറയുന്നത്.
മുടി നേരത്തേ നരയ്ക്കുകയും കഷണ്ടിയാകുകയും ചെയ്തവരില്‍ ഹൃദ്രോഗസാധ്യത 50 ശതമാനമാണെന്നും ഇവര്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തി. മാത്രമല്ല ഇത്തരക്കാരുടെ ആന്തരീകാവയവങ്ങള്‍ക്കും വളരെ വേഗം പ്രായമാകുമെന്നും പഠനം പറയുന്നു.
Leave a Reply