Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

February 9, 2026 4:38 pm

Menu

Published on May 5, 2014 at 12:19 pm

സൗദിയില്‍ പടര്‍ന്നുപിടിക്കുന്ന മാരക രോഗം മെർസ് കേരളത്തിലുമെത്തി

mers-virus-in-kerala

കോഴിക്കോട്‌: സൗദിയിൽ പടർന്നു പിടിച്ച് വരുന്ന മെർസ് എന്ന മാരക രോഗം കേരളത്തിലുമെത്തി. കോഴിക്കോട് സ്വദേശിനിയായ ഒരു സ്ത്രീക്കാണ് മെർസ് രോഗം ഉള്ളതായി സംശയിക്കുന്നത്. ഈ സ്ത്രീയിപ്പോൾ കോഴിക്കോട്ടെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.99 ശതമാനവും സ്ത്രീക്ക് മെർസ് രോഗം തന്നെയാകാനാണ് സാധ്യതയെന്ന് ഡോക്ടർമാർ പറഞ്ഞു.ഈ രോഗം തിരിച്ചറിയാനുള്ള സാങ്കേതിക വിദ്യ കേരളത്തിൽ ഇല്ലാത്തതിനാൽ സ്ത്രീക്ക് പൂർണമായും ഈ രോഗം തന്നെയാണോ എന്ന് സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല. ഒട്ടകവുമായുള്ള സമ്പർക്കമാണ്‌ ഈ രോഗം ഉണ്ടാകാൻ ഇടയാക്കുന്നത്.ഇവയിൽ നിന്ന് കൊറോണ എന്ന വൈറസാണ് മനുഷ്യരിലേക്ക് ഈ രോഗം പടർത്തുന്നത്.മെർസ് രോഗബാധയെ തുടർന്ന് ഹജ്ജ്‌-ഉംറ തീര്‍ഥാടനങ്ങൾക്ക് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.ഈ രോഗം വേഗത്തിൽ പകരുന്നതിനാൽ രോഗികളുമായി അടുത്ത് ഇടപഴകാതിരിക്കാനും രോഗിയുടെ മൂക്ക്,വായ,കണ്ണുകൾ എന്നിവയിൽ സ്പർശിച്ച വസ്തുക്കൾ തൊടാതിരിക്കാനും ശ്രദ്ധിക്കേണ്ടതാണ്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News