Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കോട്ടയം :എംജി സര്‍വകലാശാലക്ക് കീഴില്‍ അംഗീകാരം ഇല്ലാതെ പ്രവര്‍ത്തിക്കുന്ന ഓഫ് ക്യാംപസ് സെന്ററുകള്‍ മുഴുവന്‍ അടച്ച് പൂട്ടാന്‍ ഉത്തരവ്. ഗവര്‍ണറാണ് ഇത് സംബന്ധിച്ച് ഉത്തരവിട്ടത്. സർക്കാർ അനുവാദം ഇല്ലാത്ത എല്ലാ ഓഫ് കാമ്പസ് സെന്‍ററുകളും പൂട്ടാനാണ് ഉത്തരവിട്ടിരിക്കുന്നത്.ചട്ടങ്ങള്‍ പാലിക്കാതെ ഓഫ് കാമ്പസ് സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നതായുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ് ഉത്തരവ് ഉണ്ടായത്. എം.ജി സര്‍വകലാശാലയ്ക്ക് കീഴില്‍ 77 ഓഫ് കാമ്പസ് സെന്ററുകളാണ് പ്രവര്‍ത്തിക്കുന്നത്. ഇതില്‍ 55 സെന്ററുകളാണ് പൂട്ടുന്നത്. ഇനി മുഴുവന്‍ സെന്ററുകളും പൂട്ടിക്കൊണ്ടുളള ഉത്തരവ് സര്‍വകലാശാല പുറത്തിറക്കും.ഇപ്പോള്‍ ഓഫ് ക്യാംപസ് സെന്ററുകളില്‍ പഠിക്കുന്നവര്‍ക്ക് പകരം ക്രമീകരണം സര്‍വകലാശാല തന്നെ ഏര്‍പ്പെടുത്തും.കേരളത്തിന് പുറത്ത് എംജി സര്‍വകലാശാലയ്ക്ക് കോഴ്‌സുകള്‍ നടത്താന്‍ വേണ്ടിയായിരുന്നു എംജി സ്വന്തം നിലയില്‍ ഓഫ് ക്യാംപസുകള്‍ ആരംഭിച്ചത്. ഇവയ്ക്കാണ് ഇപ്പോള്‍ പൂട്ടുവീഴാനൊരുങ്ങുന്നത്. കേരളത്തിന് പുറത്തെ പല ക്യാംപസുകളും എംജി സര്‍വകലാശാലയുടെ പേരിലായിരുന്നു കോഴ്‌സുകള്‍ നടത്തിയിരുന്നത്.
Leave a Reply