Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ജനീവ :സ്‌കീയിംഗിനിടെ വീണ് പരിക്കേറ്റ് ദീര്‍ഘകാലം അബോധാവസ്ഥയില്‍ ചികിത്സയിലായിരുന്ന മുന്‍ ഫോര്‍മുലവണ്‍ താരം മൈക്കല്‍ ഷുമാക്കറുടെ ചികിത്സാ രേഖകള്‍ മോഷണം പോയതായി റിപ്പോർട്ട് .ഷുമാക്കര്‍ കോമയിലായിരുന്ന കാലത്തെ ചികിത്സാ രേഖകളാണ് മോഷ്ടാക്കള്‍ കൊണ്ടുപോയതെന്നാണറിയുന്നത് .ഷൂമാക്കറുടെ മാനേജരാണ് ഇക്കാര്യം പുറത്തുവിട്ടത്.ഷുമാക്കര്‍ ചികിത്സയില്‍ കഴിഞ്ഞിരുന്നകാലത്തെ ചികിത്സാരേഖകളെന്ന് പറഞ്ഞ് ഇവ വില്‍പനയ്ക്കെത്തിയപ്പോഴാണ് ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടത്.വില്‍പനയ്ക്കുവെച്ചിരിക്കുന്നയാളുടെ കൈവശമുള്ള യഥാര്‍ഥ രേഖകളാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ലെങ്കിലും തങ്ങളുടെ കൈവശമുണ്ടായിരുന്ന രേഖകള്‍ കാണാനില്ലെന്നും അദ്ദേഹത്തിന്റെ മാനേജര്‍ സബിന കെം വ്യക്തമാക്കി.ഷുമാക്കറുടെ ചികിത്സയുമായി ബന്ധപ്പെട്ട രഹസ്യ രേഖകള്‍ വില്‍ക്കുകയോ പ്രസിദ്ധീകരിക്കുകയോ ചെയ്യുന്നവര്‍ക്കെതിരെ ക്രമിനില്‍ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും മാനേജര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മാധ്യമങ്ങള്‍ വില്‍പ്പനയ്ക്ക് വെച്ചത് യഥാര്‍ത്ഥ രേഖകള്‍ തന്നെയാണോയെന്ന് ഉറപ്പുവരുത്തിയിട്ടില്ലെന്നും എന്നാല്‍ ചികിത്സാ രേഖകള്‍ മോഷ്ടിക്കപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.കഴിഞ്ഞ ഡിസംബറില്‍ ആല്‍പ്‌സ് പര്‍വതനിരയില്‍ സ്‌കീയിങ് നടത്തുന്നതിനിടെ വീണ് ഷുമാക്കറുടെ തലയ്ക്ക് ഗുരുതര പരിക്കേറ്റിരുന്നു. ദീര്‍ഘകാലം അബോധാവസ്ഥയില്‍ കഴിഞ്ഞ അദ്ദേഹം അടുത്തിടെയാണ് ബോധം വീണ്ടെടുത്തത്.തുടര്‍ന്ന്, സ്വന്തം വീട്ടില്‍ തയ്യാറാക്കിയിരിക്കുന്ന അത്യാധുനിക സൗകര്യമുള്ള മുറിയിലേക്ക് ഇപ്പോള്‍ ഷൂമാക്കറെ മാറ്റിയിരിക്കുകയാണെന്നാണ് വിവരം.
Leave a Reply