Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 17, 2026 10:24 am

Menu

Published on July 25, 2014 at 1:11 pm

മൈക്രോമാക്‌സിൻറെ കിറ്റ്കാറ്റ് ഫോണ്‍ വെറും 6,990 രൂപയ്ക്ക് !!!

micromax-canvas-fire-a104-running-android-kitkat-listed-online-for-rs-6999

ഇന്ത്യൻ സ്മാർട്ട് ഫോണ്‍ വിപണിയിൽ മൈക്രോമാക്സ് വൻ വിൽപ്പന നേടി മുന്നേറുകയായിരുന്നു. എന്നാൽ മോട്ടോറോളയുടെ ‘മോട്ടോ ഇ’യുടെ വരവ് മൈക്രോമാക്സിന് കനത്ത തിരിച്ചടിയാണ് നൽകിയത്. 4.3 ഇഞ്ച് ഡിസ്‌പ്ലേയും ആന്‍ഡ്രോയ്ഡ് കിറ്റ്കാറ്റ് ഒ.എസുമുള്ള മോട്ടോ ഇയുടെ വില 6,990 രൂപയാണ്. രണ്ടു മാസത്തിനുള്ളിൽ ലക്ഷക്കണക്കിന്‌ മോട്ടോ ഇ ഫോണുകളാണ് ഇന്ത്യയിൽ വിറ്റുപോയിട്ടുള്ളത്.ഇതിനു പിന്നാലെയാണ് അസുസ് എന്ന തായ്‌വാന്‍ കമ്പനിയിറക്കിയ സെൻഫോണ്‍ എത്തിയത്. ഇത് വിലയിലും സ്‌പെസിഫിക്കേഷനിലും മോട്ടോ ഇയ്ക്കൊപ്പം തന്നെയായിരുന്നു. നാൽപ്പതിനായിരത്തോളം സെൻഫോണുകൾ നാലുദിവസത്തിനുളളില്‍ തന്നെ വിൽക്കാൻ അസൂസിനായി.

Micromax Canvas Fire A104 running Android KitKat listed online for Rs 6,9991

മൈക്രോമാക്സ് ഇപ്പോൾ പുതിയ സ്മാർട്ട്ഫോണ്‍ മോഡലുമായി വീണ്ടും എത്തിയിരിക്കുകയാണ്. കാന്‍വാസ് ഫയര്‍ (എ 104) എന്ന് പേരുള്ള ഈ ഫോണിന് 6,990 രൂപയാണ് വിലയുള്ളത്. ഇത് ആന്‍ഡ്രോയ്ഡ് 4.4.2 കിറ്റ്കാറ്റ് ഒ.എസില്‍ പ്രവര്‍ത്തിക്കുന്ന ഫോണാണ്.480 X 854 പിക്‌സല്‍ റിസൊല്യൂഷനുള്ള 4.5 ഇഞ്ച് സ്‌ക്രീനാണ് ഈ ഫോണിനുള്ളത്. 3 ഗിഗാഹെര്‍ട്‌സ് ക്വാഡ്‌കോര്‍ മീഡിയാടെക് പ്രൊസസര്‍, ഒരു ജി.ബി. റാം, നാല് ജി.ബി. ഇന്‍ബില്‍ട്ട് സ്‌റ്റോറേജ് എന്നിവയാണിതിനുള്ളത്. എല്‍.ഇ.ഡി. ഫ് ളാഷോടുകൂടിയ അഞ്ച് മെഗാപിക്‌സല്‍ പിന്‍ക്യാമറയും 0.3 മെഗാപിക്‌സല്‍ മുന്‍ ക്യാമറയുമാണ് ഫോണിലുള്ളത്. രണ്ട് സ്പീക്കറുകൾ ഫോണിൻറെ മുൻവശത്താണ് ഘടിപ്പിച്ചിരിക്കുന്നത്. 1900 എം.എ്.എച്ച്. ബാറ്ററിയാണ് ഈ ഫോണിൽ ഉപയോഗിച്ചിരിക്കുന്നത്. കാന്‍വാസ് ഫയറിന് പിന്നാലെ കാന്‍വാസ് ഡ്യുവറ്റ്, കാന്‍വാസ് എച്ച്.ഡി. പ്ലസ് എന്നീ മോഡലുകള്‍ കൂടി വിപണിയിലെത്തിക്കാനാണ്‌ മൈക്രോമാക്സ് ഒരുങ്ങുന്നത്.

Micromax Canvas Fire A104

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News



Warning: Undefined array key "data" in /home/wordpress/nirbhayam/wp-content/themes/nirbhayam/footer.php on line 33