Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മൈക്രോസോഫ്റ്റിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റമായ വിന്‍ഡോസിന്‍റെ പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റമായ വിന്‍ഡോസ് 10 പുറത്തിറങ്ങി. വിന്‍ഡോസ് 9 നെ ഒഴിവാക്കിയാണ് മൈക്രോസോഫ്റ്റ് ടെന്‍ പുറത്തിറക്കിയിരിക്കുന്നത്. വിന്‍ഡോസ് 8ന്റെ സാധ്യതക്കുറവും, ജനസമ്മിതി ഇല്ലായ്മയുമാണ് വിന്‍ഡോസ് തങ്ങളുടെ അടുത്ത ഒ എസ് പുറത്തിറക്കാന്‍ കാരണം. മൈക്രോസോഫ്റ്റിന്റെ ഏറ്റവും വലിയ ഉദ്യമമാണ് ‘വിന്‍ഡോസ് 10′ എന്ന് ഈ ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ തലവനായ ടെറി മേയര്‍സണ്‍ അവകാശപ്പെടുന്നു. ഇഷ്ട ആപ്ലിക്കേഷനിലേക്ക് പെട്ടെന്ന് പോകാനുള്ള സൗകര്യമാണ് ‘വിന്‍ഡോസ്’ 10ൻറെ പ്രത്യേകത. സാന്‍ഫ്രാന്‍സിസ്‌കോയില്‍ ചില ബിസിനസ് തലവന്‍മാര്‍ക്കായാണ് പരീക്ഷണാടിസ്ഥാനത്തില്‍ വിന്‍ഡോസ് ടെന്‍ അവതരിപ്പിച്ചത്. അടുത്ത വര്‍ഷമാണ് ഔദ്യോഗികമായി പുതിയപതിപ്പ് മൈക്രോസോഫ്റ്റ് പുറത്തിറക്കുന്നത്.മുന്‍പ് പുറത്തിറങ്ങിയ 8ഇല്‍ സ്റ്റാര്‍ട്ട് മെനു ഇല്ലാത്തതിനാല്‍ പ്രായോഗിക ഉപയോഗം ബുദ്ധിമുട്ടുള്ളതായിരുന്നു. അതുകൊണ്ട് തന്നെ വിന്‍ഡോസ് 10ഇല്‍ സ്റ്റാര്‍ട്ട് മെനു മൈക്രോസോഫ്റ്റ് തിരിച്ചുകൊണ്ടുവന്നിരിക്കയാണ്.ആപ്ലിക്കേഷനുകളുടെ ഐക്കണുകള്‍ സജ്ജീകരിച്ചിരിക്കുന്നതും പുതിയ രീതിയിലായിലാണ്.
Leave a Reply