Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഇന്റർനെറ്റ് എന്താണെന്ന് നമ്മെ പഠിപ്പിച്ച ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോററിന്റെ സേവനം അവസാനിപ്പിക്കുന്നു . പുതിയ ബ്രൗസര്‍ എത്തുന്നതോടെയാണ് എക്‌സ്‌പ്ലോറര്‍ യുഗത്തിന് വിരാമമാകുന്നത്.പ്രോജക്ട് സ്പാര്‍ട്ടണ്‍ എന്ന രഹസ്യനാമത്തില്‍ ഡെവലെപ്പ് ചെയ്ത പുതിയ ബ്രൗസര്‍ ഈ വര്‍ഷമെത്തുന്ന വിന്‍ഡോസ് 10 ഒപ്പം പുറത്തിറങ്ങിയേക്കാമെന്നാണ് സൂചന.എന്നാൽ വിൻഡോസ് 10 ൽ എക്സ്പ്ളോറർ സേവനം തുടർന്നും ലഭ്യമാകും.കഴിഞ്ഞ ഏതാനും വർഷങ്ങളായി ഇന്റർനെറ്റ് എക്സ്പ്ളോററിനു കടുത്ത കിടമത്സരമാണ് നേരിടേണ്ടി വരുന്നത്. ഗൂഗിൾ ക്രോം, മോസില ഫയർഫോക്സ്, ആപ്പിൾ സഫാരി തുടങ്ങിയവയുടെ മുന്നിൽ പിടിച്ചു നിൽക്കാൻ എക്സ്പ്ളോററിനു സാധിച്ചില്ല.1995 ഓഗസ്റ്റ് 16 നാണ് ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ നിലവിൽ വന്നത്.
Leave a Reply