Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 18, 2024 7:17 pm

Menu

Published on November 29, 2014 at 11:32 am

നോക്കിയ ഇല്ലാതെ മൈക്രോസോഫ്റ്റ് ലൂമിയ 535 പുറത്തിറക്കി

microsoft-lumia-535-launched

മുംബൈ: നോക്കിയ ബ്രാന്‍ഡ് നെയിം ഒഴിവാക്കിയുള്ള ആദ്യ ലൂമിയ മോഡല്‍ മൈക്രോസോഫ്റ്റ് ഇന്ത്യയില്‍ പുറത്തിറക്കി. മുന്‍പ് ഇറങ്ങിയ ലൂമിയ 530 ന്റെ പരിഷ്‌കരിച്ച മോഡലാണ് ഇത്. 9199 രൂപയായിരിക്കും ഫോണിന്റെ വില. വളഞ്ഞിരിക്കുന്ന സൈഡുകളും വ്യത്യസ്ത നിറങ്ങളിലുള്ള പുറം കവറുമായാണ് ഫോണ്‍ വിപണിയിലെത്തിയിരിക്കുന്നത്.സെല്‍ഫി പ്രേമികള്‍ക്കായി ഫോണില്‍ 5MP മുന്‍ക്യാമറ നിര്‍മിച്ചിട്ടുണ്ട്. ലൂമിയ 535ന്റെ മോഡല്‍ ഓണ്‍ലൈനില്‍ ചോര്‍ന്നത് വാര്‍ത്തയായിരുന്നു. ലൂമിയ 350യെക്കാള്‍ ഗുണനിലവാരമുള്ള ഫോണാണ് മൈക്രോസോഫ്റ്റ് ലൂമിയ 535 എന്ന പേരില്‍ പുറത്തിറക്കിയിരിക്കുന്നത്.1GB റാം ആയതിനാല്‍ ഫോണില്‍ ഗെയിമുകള്‍ പറ്റില്ല. അഞ്ച് ഇഞ്ച് qHD IPS ഡിസ്‌പ്ലേയും കോര്‍ണിങ് ഗോറില്ല ഗ്ലാസും ഫോണിനുണ്ട്. 8GB  ഇന്റേണല്‍ സ്‌റ്റോറേജുള്ള ഫോണില്‍ എസ്.ഡി കാര്‍ഡും സപ്പോര്‍ട്ടാകും.  ഡ്യുവല്‍ സിമ്മുള്ള ഫോണിന് 1905mAh ബാറ്ററിയാണുള്ളത്.5MP മുന്‍ കാമറയും പിന്‍കാമറയുമുള്ള ഫോണിന്റെ പിന്‍ കാമറ ഉപയോഗിച്ച് 848X480 റസല്യൂഷനുള്ള വീഡിയോകള്‍ എടുക്കാന്‍ സാധിക്കും.3G, വൈ-ഫൈ, ബ്ലൂടൂത്ത് 4.0, എ-ജിപിഎസ് സംവിധാനങ്ങളും ഫോണ്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. സ്‌കൈപ്, വണ്‍നോട്ട്, ഓഫീസ് മൊബൈല്‍, എക്‌സ്‌ബോക്‌സ് എന്നിവയും ഫോണില്‍ ഉപയോഗിക്കാന്‍ കഴിയുമെന്നാണ് കമ്പനി അവകാശപ്പെടുത്തത്.പച്ച, സിയാന്‍, ഓറഞ്ച്, വെള്ള, ഗ്രേ, കറുപ്പ് എന്നീ നിറങ്ങളില്‍ ഫോണ്‍ ലഭ്യമാകും.

Loading...

Leave a Reply

Your email address will not be published.

More News