Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 17, 2026 8:50 am

Menu

Published on September 1, 2014 at 10:18 am

‘മൈക്രോസോഫ്റ്റ് മെസന്‍ഞ്ചര്‍’ സേവനം നിർത്തുന്നു

microsoft-to-close-windows-live-messenger-msn-service

മൈക്രോസോഫ്റ്റിന്റെ ‘വിന്‍ഡോസ് ലൈവ് മെസഞ്ചര്‍’ സേവനം നിർത്തുന്നു.ഇതോടെ
നീണ്ട 15 വര്‍ഷത്തെ സര്‍വീസിനാണ് ഇപ്പോള്‍ അന്ത്യമാകുന്നത്.2014 ഒക്ടോബര്‍ 31 ഓടെ ആ സര്‍വീസിന് പൂര്‍ണവിരാമമാകും. 1999 ല്‍ രംഗത്തെത്തിയ എംഎസ്എന്‍ മെസഞ്ചര്‍ പില്‍ക്കാലത്ത് വിന്‍ഡോസ് ലൈവ് എന്ന പേരില്‍ സര്‍വീസ് നടത്തിയത്.മെസഞ്ചര്‍ സര്‍വീസായ സ്‌കൈപ്പ് മൈക്രോസോഫ്റ്റിന്റെ ഭാഗമായതോടെയാണ്, വിന്‍ഡോസ് ലൈവിന്റെ പ്രധാന്യം കുറഞ്ഞത്. 2013 ല്‍ തന്നെ ഭൂരിപക്ഷം ഉപയോക്താക്കളും വിന്‍ഡോസ് മെസഞ്ചറിനോട് വിടവാങ്ങി സ്‌കൈപ്പിലേക്ക് ചെക്കേറി. 99ല്‍ തുടങ്ങി 2009 ആയപ്പോള്‍ 33 കോടി യൂസര്‍മാരുണ്ടായിരുന്ന സര്‍വീസാണ് വിന്‍ഡോസ് ലൈവ്. എന്നാല്‍, സ്‌കൈപ്പ് കളം കൈയടക്കിയതോടെ കഥ മാറുകയായിരുന്നു. 2012 ആയപ്പോഴേക്കും ലോകത്ത് സ്‌കൈപ്പ് ഉപയോഗിക്കുന്നവരുടെ എണ്ണം 30 കോടിയായി. അതേസമയം ചൈനയില്‍ ഇപ്പോഴും യൂസര്‍മാര്‍ വിന്‍ഡോസ് മെസഞ്ചര്‍ ഉപയോഗിക്കുന്നുണ്ട് . എന്നാല്‍ ചൈനയിലും ഇപ്പോള്‍ സ്‌കൈപ്പിലേക്കുള്ള കുടിയേറ്റം കൂടിവരികയാണ് . ഒക്ടോബര്‍ അവസാനത്തോടെ അത് പൂര്‍ത്തിയാകുമെന്നാണ് കണക്കുകൂട്ടല്‍. അതോടെ ചൈനയിലാണ് വിന്‍ഡോസ് മെസഞ്ചര്‍ സര്‍വീസ് നിര്‍ത്തുകയാണ്.2005 ലാണ് വിന്‍ഡോസ് ലൈവ് സര്‍വീസ് ചൈനയിലെത്തിയത് . ചൈനീസ് കമ്പനിയായ ടെന്‍സെന്റിന്റെ ‘ക്യുക്യു മെസഞ്ചറു’മായി മത്സരിച്ച് വിന്‍ഡോസ് ലൈവ് അവിടെ വളരുകയായിരുന്നു. ഇപ്പോഴും വിന്‍ഡോസ് ലൈവ് ഉപയോഗിക്കുന്ന ചൈനീസ് ഉപയോക്താക്കള്‍ക്ക് കഴിഞ്ഞ ദിവസം മൈക്രോസോഫ്റ്റിന്റെ അറിയിപ്പ് കിട്ടി, സര്‍വീസ് നിര്‍ത്തുന്ന കാര്യം അറിയിച്ചുകൊണ്ട്. പകരം സ്‌കൈപ്പ് സര്‍വീസിന്റെ സൗജന്യ സേവനം ലഭിക്കുമെന്നും അറിയിപ്പ് പറയുന്നു. അമേരിക്ക ഓണ്‍ലൈനിന്റെ ( AOL ) ന്റെ ‘AIM സര്‍വീസിനും ICQ വിനും ബദലായാണ് 1999 ല്‍ എംഎസ്എം മെസഞ്ചര്‍ മൈക്രോസോഫ്റ്റ് അവതരിപ്പിക്കുന്നത്. തുടക്കത്തില്‍ വെറും ടെക്സ്റ്റ് ചാറ്റ് സര്‍വീസ് മാത്രമായിരുന്നു. പിന്നീട് ഫോട്ടോകളയയ്ക്കാനും വീഡിയോ കോളിങ് നടത്താനും കഴിയുന്ന രീതിയില്‍ അതിനെ പരിഷ്‌ക്കരിച്ചു. 2012 ല്‍ 850 കോടി ഡോളറിന് മൈക്രോസോഫ്റ്റ് സ്‌കൈപ്പിനെ ഏറ്റെടുത്തതോടെ, മെസഞ്ചറിന്റെ അവസാന നാളുകള്‍ ആരംഭിക്കുകയായിരുന്നു അതാണ് ഇപ്പോള്‍ പൂര്‍ത്തിയായിരിക്കുന്നത് .

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News



Warning: Undefined array key "data" in /home/wordpress/nirbhayam/wp-content/themes/nirbhayam/footer.php on line 33