Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മുഖം നോക്കി പ്രായം പ്രവചിക്കാനുള്ള വെബ് സൈറ്റുമായി മൈക്രോസോഫ്റ്റ്. മൈക്രോസോഫ്റ്റിന്റെ ഫെയ്‌സ് ഡിറ്റക്ഷന്‍ ആപ്ലിക്കേഷന്‍ പ്രോഗ്രാമിംഗ് ഇന്റര്‍ഫെയ്‌സ് എന്ന പ്രോഗ്രാം ഉപയോഗിച്ചാണ് വ്യക്തിയുടെ പ്രായം പ്രവചിക്കുന്നത്.പ്രായം അറിയാൻ ചെയ്യേണ്ടത് ഇത്രമാത്രം. മൈക്രോസോഫ്റ്റിന്റെ how-old.net എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. പ്രായം അറിയേണ്ടയാളുടെ ചിത്രം അപ്‌ലോഡ് ചെയ്യുക.നിമിഷങ്ങള്‍ക്കം വെബ്സൈറ്റ് പറഞ്ഞ് തരും നിങ്ങള്‍ക്ക് കാഴ്ചയില്‍ എത്ര പ്രായം തോന്നിക്കുമെന്ന്.ഇതിനോടകം നിരവധി സെലിബ്രിറ്റികളുടെ പ്രായം ഹൌ ഓള്‍ഡ് നെറ്റ് പ്രവചിച്ച് കഴിഞ്ഞു. ഇതില്‍ ഏറ്റവും രസകരം യഥാര്‍ഥ പ്രായമല്ല പല സെലിബ്രിറ്റികള്‍ക്കും കാഴ്ചയില്‍ മതിക്കുന്നത് എന്നതാണ്. മൈക്രോസോഫ്റ്റിന്റെ പുതിയ പരീക്ഷണ സൈറ്റ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ തരംഗമായിമാറിയിരിക്കുകയാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ നിരവധിയാളുകളാണ് ഇതിനോടകം തന്നെ ഹൌ ഓള്‍ഡ് നെറ്റില്‍ സ്വന്തം പ്രായം നോക്കുന്നത്.
–
–
Leave a Reply