Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 9, 2025 5:37 am

Menu

Published on May 9, 2015 at 9:43 am

ബംഗാളില്‍ വ്യോമസേനയുടെ വിമാനം തകര്‍ന്നു ; 2 മരണം

mig-27-crashes-in-bengal-2-civilians-die

കൊല്‍ക്കത്ത:ബംഗാളില്‍ വ്യോമസേനയുടെ വിമാനം തകർന്ന് രണ്ടു പേർ മരിച്ചു. പൈലറ്റ് പരിക്കുകളോടെ രക്ഷപ്പെട്ടു. ഇയാളെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരിക്കയാണ്. പശ്ചിമബംഗാളിലെ തന്തിപരയ്ക്കടുത്തുള്ള അലിപുര്‍ദ്വാറില്‍ വെള്ളിയാഴ്ച രാത്രിയാണ് അപകടം നടന്നത്. വ്യോമസേനയുടെ മിഗ്-27 വിമാനമാണ് തകർന്നു വീണത്. 8.20-ന് ഹസിമര വ്യോമതാവളത്തില്‍നിന്ന് പറന്നുയർന്ന വിമാനം അലിപുര്‍ദ്വാര്‍ നഗരത്തില്‍ 8.30-ഓടെ തകർന്നു വീഴുകയായിരുന്നു. ഇവിടെ ചില കെട്ടിടങ്ങളുടെ മേല്‍ക്കൂരകള്‍ അപകടത്തില്‍ തകര്‍ന്നിട്ടുണ്ട്. അവശിഷ്ടങ്ങള്‍ക്കടിയില്‍പ്പെട്ടവരാണ് മരിച്ചതെന്നാണ് റിപ്പോർട്ട്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News