Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
രാജേഷ് പിള്ളയുടെ ഏറ്റവും പുതിയ ചിത്രമായ ‘മിലി’യിലെ ഗാനം പുറത്തിറങ്ങി. ഹരിനാരായണന്‍ എഴുതിയ വരികള്‍ക്ക് ഗോപിസുന്ദര്‍, ഷാന്‍ റഹ്മാന്‍ എന്നിവരാണ് സംഗീതം പകരുന്നത്. അമലപോളും നിവിൻപോളിയുമാണ് ചിത്രത്തിൽ നായിക നായകന്മാരായെത്തുന്നത്.ഓര്‍ഡിനറി ഫിലിംസിന്‍റെ ബാനറില്‍ സതീശ്, ഡോക്ടര്‍ അവിനാശ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. മിലി എന്ന അന്തര്‍മുഖിയായ പെണ്‍കുട്ടിയുടെ ജീവിതത്തെ ആസ്പദമാക്കിയാണ് കഥ വികസിക്കുന്നത്. ട്രാഫിക്കിന് ശേഷം രാജേഷ് പിള്ള സംവിധാനം ചെയ്യുന്ന ചിത്രമാണ് മിലി. ഷംന കാസിം, ബിന്ദുപണിക്കര്‍, സായ്കുമാര്‍, സനുഷ, പ്രവീണ,അഞ്ജു അരവിന്ദ് തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
–
Leave a Reply