Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 29, 2025 2:40 pm

Menu

Published on January 16, 2015 at 12:49 pm

ഒബാമ സന്ദര്‍ശനം:ഇന്ത്യയിൽ ഭീകരാക്രമണത്തിന് സാധ്യത

militants-may-attck_india_ahead-of_obama-visit_

ന്യൂഡൽഹി: യു.സ് പ്രസിഡന്റ്‌ ബറാക്ക് ഒബാമയുടെ സന്ദര്‍ശനത്തിന് മുന്നോടിയായി ഇന്ത്യയിൽ ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന് ഇന്ത്യൻസേന മുന്നറിയിപ്പ് നൽകി. തീവ്രവാദികൾ ജനങ്ങൾ തിങ്ങിപാർക്കുന്ന സ്ഥലങ്ങളും സ്‌കൂളുകളുമാണ് പ്രധാനമായും ലക്ഷ്യം വെക്കുന്നത്. ഏകദേശം ഇരുനൂറോളം തീവ്രവാദികൾ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാനായി ശ്രമിക്കുന്നുണ്ടെന്ന് ലഫ്റ്റനന്റ് ജനറൽ കെ.എച്ച് സിംഗ് പറഞ്ഞു. എന്നാൽ ഏതു നുഴഞ്ഞുകയറ്റവും തടയാൻ സൈന്യം സജ്ജമാണെന്നും, പാകിസ്ഥാനിൽ സമാധാനന്തരീക്ഷം തകർക്കുന്ന ആഭ്യന്തര തീവ്രവാദ ഗ്രൂപ്പിനെ ഇന്ത്യയിലേക്ക്‌ പറഞ്ഞയക്കാൻ പാക്കിസ്ഥാൻ സഹായിക്കുന്നുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കഠിന പരിശീലനം നേടിയവരാണ് അതിർത്തിയിൽ നുഴഞ്ഞുകയറാൻ ശ്രമിക്കുന്നത്. അതിർത്തിയിൽ തീവ്രവാദ ഗ്രൂപ്പിന്റെ സാന്നിധ്യം സജീവമാണെന്ന് മുൻപ് റിപ്പോർട്ട്‌ ലഭിച്ചിരുന്നു. അതിന് പിന്നാലെയാണ് വീണ്ടും ഈ റിപ്പോർട്ട്.ജനുവരി 26 റിപ്പബ്ലിക് ദിനത്തിൽ പങ്കെടുക്കാനാണ് ഒബാമ ഇന്ത്യയിൽ സന്ദർശനത്തിന് എത്തുന്നത്. മൂന്നു ദിവസത്തെ സന്ദർശനത്തിനാണ് ഒബാമ ഇന്ത്യയിൽ എത്തുന്നത്. ഇതിന്റെ മുന്നോടിയായി വൻ സുരക്ഷസംവിധാനങ്ങളാണ് രാജ്യത്ത് ഒരുക്കുന്നത്. ഒബാമയുടെ സന്ദര്‍ശനത്തിനോടനുബന്ധിച്ച് ലഷ്ക്കർ തൊയ്ബ ആക്രമണം നടത്തുമെന്ന മുന്നറിയിപ്പ് ഇന്റലിജൻസ് പുറത്തുവിട്ടിരുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News