Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 14, 2025 11:08 pm

Menu

Published on June 14, 2014 at 10:34 am

ബാഗ്ദാദ് പിടിച്ചടക്കാന്‍ ഐഎസ്‌ഐഎസ് നീക്കം;ആശങ്കയോടെ ഇറാഖ്

militants-target-baghdad

ബഗ്ദാദ്: ഇറാഖിലെ ഭീകരസംഘടനയായ ഐ.എസ്.ഐ.എല്‍ പ്രദേശങ്ങള്‍ ഓരോന്നായി പിടിച്ചെടുത്ത് ബാഗ്ദാദിലേക്ക് മുന്നേറിയതോടെ ഇറാഖ് ആശങ്കയില്‍. രാജ്യത്തെ രണ്ടാമത്തെ നഗരമായ മൊസൂളും തിക്രിത്തും പിടിച്ചെടുത്ത  ഭീകരര്‍ ഇന്നലെ ബാഗ്ദാദിനടുത്തുള്ള ഉദെയ്ം ദുലയ്യ എന്ന നഗരവും പിടിച്ചെടുത്തു.  ഈ ആഴ്‌ച ആദ്യം മോസൗളിന്റെ വടക്കന്‍ നഗരം പിടിച്ചെടുത്ത ഐ.എസ്‌.ഐ.എല്ലിന്‌ അല്‍ക്വയ്‌ദ പിന്തുണയുണ്ടെന്നാണ്‌ സൂചന. -കഴിഞ്ഞ ദിവസം ഇരുപതോളം വാഹനങ്ങളിലെത്തിയ തീവ്രവാദികള്‍ ദിയാലയിലെ നിരവധി ഗ്രാമങ്ങള്‍ പിടിച്ചെടുത്തിരുന്നു. ഇറാഖ് സേനയുടെ ചെറുത്തു നില്‍പ്പ് ദുര്‍ബലമാണ്.പല സ്ഥലങ്ങളിലും ഇറാഖ് സൈനികര്‍ ചെറുത്തുനില്‍പ്പിനു നില്‍ക്കാതെ സ്ഥലം വിട്ടുപോവുകയാണ്.  ബാഗ്ദാദ് പിടിച്ചെടുക്കുമോയെന്ന ആശങ്ക ഭരണകൂട അനുകൂലികള്‍ക്കും ഷിയ വംശജര്‍ക്കുമുണ്ട്. ആക്രമണത്തെ തുടര്‍ന്ന് 5 ലക്ഷത്തിലേറെ പേര്‍ പലായനം ചെയ്തു. കുര്‍ദ്ദ് വംശജര്‍ക്ക് സ്വാധീനമുള്ള സ്വയംഭരണ മേഖലയിലേക്കാണ് കൂടുതല്‍ പേരും രക്ഷപ്പെട്ടത്. ബാഗ്ദാദിലെ വിദേശ കമ്പനികളില്‍ നിന്ന് ജീവനക്കാരെ ഒഴിപ്പിച്ചു.ഇറാക്കിലും സിറിയയിലുമുള്ള ഏതാനും പ്രദേശങ്ങള്‍ ചേര്‍ത്ത് പ്രത്യേക രാജ്യം രൂപീകരിക്കുകയാണ് ഇസ്‌ലാമിക് സ്റ്റേറ്റ് ഇന്‍ ഇറാക്ക് ആന്‍ഡ് ലെവാന്റിന്റെ(ഐഎസ് ഐഎല്‍) ലക്ഷ്യം. സിറിയയിലും ഏതാനും പ്രദേശങ്ങള്‍ ഇവരുടെ നിയന്ത്രണത്തിലാണ്. മൊസൂള്‍ ഉള്‍പ്പെടെ പിടിച്ചെടുത്ത സ്ഥലങ്ങളില്‍ ശരിയത്ത് നടപ്പാക്കുമെന്ന് ഭീകരര്‍ പ്രഖ്യാപിച്ചു.ഇറാക്കിലെ മാലികി സര്‍ക്കാരിന് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്ത പ്രസിഡന്റ് ഒബാമ, ഇറാക്കിലും സിറിയയിലും കാലുറപ്പിക്കാന്‍ ഐഎസ്‌ഐഎല്ലിനെ അനുവദിക്കില്ലെന്നും സൈനിക നടപടി ഉള്‍പ്പെടെ എല്ലാ മാര്‍ഗങ്ങളും പരിഗണനയിലുണ്ടെന്നും വ്യക്തമാക്കി. വ്യോമാക്രമണത്തിനാണ് യുഎസ് പദ്ധതിയിടുന്നതെന്നു സൂചനയുണ്ട്.അതേസമയം , ഇറാഖിലെ ആഭ്യന്തര യുദ്ധത്തില്‍ കുടുങ്ങിയ മലയാളികളുടെ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ കേന്ദ്രത്തോട്‌ ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി പറഞ്ഞു.44 നഴ്‌സുമാരാണ്‌ ഇറാഖിലെ യുദ്ധമേഖലയില്‍ കുടുങ്ങിക്കിടക്കുന്നതായി വിവരം ലഭിച്ചിട്ടുള്ളത്‌. അവരുടെ സുരക്ഷയ്‌ക്ക്‌ ആവശ്യമായ നടപടി സ്വീകരിക്കാന്‍ കേന്ദ്രമന്ത്രി സുഷമാ സ്വരാജിന്‌ ഫാക്‌സ്‌ സന്ദേശം അയച്ചിട്ടുണ്ട്‌. മലയാളികളുടെ സുരക്ഷ ഉറപ്പാക്കാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News