Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 17, 2025 9:03 pm

Menu

Published on May 19, 2014 at 1:15 pm

മിൽമ പാൽ ലിറ്ററിന് 3 രൂപ കൂട്ടാൻ ശുപാർശ

milma-to-increase-milk-price

തിരുവനന്തപുരം:മിൽമ പാൽ ലിറ്ററിന് 3 രൂപ കൂട്ടാൻ വിദഗ്ദ്ധ സമിതിയുടെ ശുപാര്‍ശ. കണ്ണൂരില്‍ ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗമാണ് ഇതിനെ കുറിച്ച് തീരുമാനമെടുക്കാൻ വിദഗ്ദ്ധ സമിതിയെ ചുമതലപ്പെടുത്തിയത്.അന്യസംസ്ഥാനങ്ങളില്‍ നി്ന്നും പാല്‍ സംഭരിക്കുന്നതും ക്ഷീര കര്‍ഷകര്‍ക്ക് സബ്‌സിഡി നല്‍കുന്നതും മില്‍മയ്ക്ക് വന്‍ ബാധ്യതയാണെന്ന് സമിതി കണ്ടെത്തിയിരുന്നു.ഈ ബാധ്യത നികത്താൻ വില വര്‍ധന അനിവാര്യമാണെന്ന റിപ്പോർട്ടിൻറെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ദിവസം സമിതി അംഗങ്ങള്‍ ബന്ധപ്പെട്ടവര്‍ക്ക് ഈ റിപ്പോർട്ട് കൈമാറിയത്.മിൽമയ്ക്ക് 2013 -2014 വർഷത്തിലുണ്ടായ 12 കോടിയുടെ നഷ്ടത്തെ തരണം ചെയ്യാൻ കൊഴുപ്പിന്റെ അളവ് നേര്‍ പകുതിയാക്കി ഗുണനിലവാരം കുറഞ്ഞ പാല്‍ വിപണിയിലിറക്കിയിരുന്നു.എന്നാൽ ഇതിനും ഫലം കണ്ടിരുന്നില്ല. പാല്‍വില ലിറ്ററിന് അഞ്ചു രൂപ വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യത്തെ മില്‍മയുടെ മേഖലാ യൂണിയനുകളില്‍ തിരുവനന്തപുരം, കൊച്ചി എന്നീ മേഖലകള്‍ അനുകൂലിച്ചപ്പോള്‍ മലബാര്‍ യൂണിയന്‍ ഇതിനെതിരെ പരസ്യമായി രംഗത്ത് വരികയായിരുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News