Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മലയാളി ഹൗസിനെതിരെ മന്ത്രി കെ.സി ജോസഫ് രംഗത്തെത്തി. സൂര്യാ ടി.വി സംപ്രേഷണം ചെയ്യുന്ന വിവാദ റിയാലിറ്റി ഷോ മലയാളി ഹൗസിനെതിരെ കുടുംബങ്ങളില്‍ നിന്നും വിദ്യാര്‍ഥികളില്‍ നിന്നും നൂറുകണക്കിനു പരാതികളാണു തനിക്കു ലഭിച്ചുകൊണ്ടിരിക്കുതെന്ന് മന്ത്രി കെ.സി ജോസഫ് പറഞ്ഞു.അതുകൊണ്ട് മലയാളി ഹൗസ് പോലുള്ള ചാനല്‍ പരിപാടികള്‍ നിയന്ത്രിക്കണമെന്ന ആവശ്യവുമായാണ് മന്ത്രി രംഗത്തെത്തിയത്. എടൂര്‍ സെന്റ് മേരീസ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നിര്‍മിച്ച മാര്‍ ജോര്‍ജ് വലിയമറ്റം ജൂബിലി സ്മാരക ഹൈസ്കൂള്‍ ബ്ളോക്കിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സൻസാരിക്കവെ ഇത്തരം പരിപാടികള്‍ നടത്തുന്ന ചാനലുകളുടെ നിലപാട് ശരിയാണോ എന്ന് ജനങ്ങള്‍ ചിന്തിക്കണമെന്ന് മന്ത്രി പറഞ്ഞു.
Leave a Reply