Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഡൽഹി: തിളച്ച ശര്‍ക്കരപ്പാവില്‍ വീണ് മൂന്നുവയസുകാരന്‍ മരിച്ചു. കിഴക്കന്‍ ഡല്‍ഹിയിലെ ത്രിലോക് പുരിയില്‍ ഒരു മധുരപലഹാരക്കടയിലായിരുന്നു സംഭവം. ദേവ് എന്ന കുട്ടിയാണ് ശര്‍ക്കരപ്പാവില്‍ വീണ് മരിച്ചത്. മധുരപലഹാരക്കടയുടെ പുറത്ത് കുട്ടിയെ മടിയിലിരുത്തി ഇരിക്കുകയായിരുന്നു മാതാവ്. ഈ സമയം അതിലൂടെ പോവുകയായിരുന്ന ഓട്ടോറിക്ഷ മാതാവിന്റെ ദേഹത്ത് തട്ടുകയും കുട്ടി മറിഞ്ഞ് തിളയ്ക്കുന്ന ശര്‍ക്കരപ്പാവില്‍ വീഴുകയുമായിരുന്നു. ഉടന്‍ തന്നെ കുട്ടിയെ അമ്മ പാവിനുള്ളില്‍ കയ്യിട്ട് പുറത്തെടുത്തെങ്കിലും ദേഹമാസകലം പൊള്ളലേറ്റ ദേവ് മരണത്തിന് കീഴടങ്ങുകയായിരുന്നു. കുട്ടിയെ ലായനിയില്‍ നിന്ന് പൊക്കിയെടുക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ മാതാവിന്റെ കൈകള്‍ക്കും പൊള്ളലേറ്റു. അപകടം നടന്നയുടനെ ഓട്ടോ ഡ്രൈവര്‍ ഓടി രക്ഷപ്പെടുകയായിരുന്നു.
–
Leave a Reply