Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ആലപ്പുഴ: ഒമ്പതാം ക്ലാസ്സിൽ പഠിക്കുന്ന പട്ടികവര്‍ഗ പെണ്‍കുട്ടിയെ 38 കാരന്‍ വിവാഹം കഴിച്ചത് വിവാദമാകുന്നു. സ്‌കൂളില്‍ തുടര്‍ച്ചയായി വരാതിരുന്നതിനെ തുടര്‍ന്ന് അധ്യാപകര്‍ നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടിയുടെ വിവാഹം കഴിഞ്ഞ വിവരം അറിഞ്ഞത്.
സംസാരത്തിനും കേള്‍വിക്കും ചെറിയ വൈകല്യമുള്ള കുട്ടിയെ പ്രത്യേക പരിചരണം ആവശ്യമുള്ള വിഭാഗത്തിലാണ് സ്‌കൂള്‍ രജിസ്റ്ററില്‍ ഉള്‍പ്പെടുത്തിയിരുന്നത്. കല്യാണം കഴിക്കണമെന്നാവശ്യപ്പെട്ട് പെണ്‍കുട്ടി ബഹളം കൂട്ടിയപ്പോള്‍ വരനെ കണ്ടുപിടിച്ച് കല്യാണം നടത്തുകയായിരുന്നെന്നാണ് അധ്യാപകരോട് രക്ഷിതാക്കള്‍ പറഞ്ഞത്.മാന്നാര്‍ കുട്ടമ്പേരൂര്‍ നീലിക്കൊമ്മത്തു കാവില്‍ ജെ.പ്രകാശ് ആണ് വിവാഹം കഴിച്ചത്. പെണ്‍കുട്ടിയുടെ ഒരു ബന്ധുവാണ് വിവാഹം ഏര്‍പ്പാടാക്കിയത്. പെണ്‍കുട്ടിക്ക് ആവശ്യമായ ആഭരണങ്ങള്‍ പ്രകാശ് നല്കി. ചടങ്ങില്‍ അമ്പതോളം ബന്ധുക്കള്‍ പങ്കെടുത്തു. കൂലിപ്പണിക്കാരനാണ് പ്രകാശ്. സ്‌കൂള്‍ രേഖകളില്‍ പെണ്‍കുട്ടിയുടെ ജനനത്തീയതി 1999 ജൂലായ് 24 ആണ്.
Leave a Reply