Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഇന്ന് മൊബൈൽ ഫോണ്‍ കൈയ്യിലില്ലാത്തവരായി അധികമാരുമുണ്ടായിരിക്കില്ല. എന്നാൽ ഇവരിൽ മിക്കയാളുകൾക്കും മൊബൈല്‍ ഫോണ്‍ എങ്ങനെ സംരക്ഷിക്കണമെന്ന് അറിയില്ല. സൂക്ഷിക്കാനറിയാത്തത് കാരണം മിക്കയാളുകളുടെയും മൊബൈൽ ഫോണ്‍ ഒരു വർഷത്തിൽ കൂടുതൽ നീണ്ടു നിൽക്കാറില്ല. എന്നാൽ സൂക്ഷിച്ച് ഉപയോഗിക്കുകയാണെങ്കില്‍ മൊബൈൽ ഫോണ്‍ ഏറെക്കാലം ഈടുനിൽക്കും. എല്ലാ ഫോണുകളുടെയും ബാറ്ററിയുടെ കാര്യത്തിലാണ് കൂടുതൽ ശ്രദ്ധിക്കേണ്ടത്. മൊബൈൽ ഫോണ്‍ ബാറ്ററികളെ കുറിച്ച് ആളുകളുടെ ഇടയിൽ പല തെറ്റായ ധാരണകളുമുണ്ട്. എന്നാൽ ഈ ധാരണകളെല്ലാം ശരിയല്ല. ചില കാര്യങ്ങള്‍ പരിശോധിച്ചാൽ അവ മനസ്സിലാക്കാവുന്നതാണ്.
–
–
1. ബ്രാന്‍ഡഡ് അല്ലാത്ത ചാര്‍ജറുകള്‍ ബാറ്ററിയുടെ ആയുസ് കുറയ്ക്കും എന്ന് പലർക്കും ഒരു ധാരണയുണ്ട്. ഈ ധാരണ തെറ്റാണ്. നിങ്ങളുടെ ഫോണിന്റെ കമ്പനി ചാര്‍ജര്‍ കേടായാല്‍ പകരം കൂടുതൽ വില കൊടുത്ത് അത് തന്നെ വാങ്ങേണ്ട ആവശ്യമില്ല. പകരം വില കുറഞ്ഞ ചാർജർ വാങ്ങിയാൽ മതി.എന്നാൽ ഫോണിൻറെ കൂടെ വരുന്ന ചാര്‍ജര്‍ പോലെ 15 മിനിറ്റ് ചാര്‍ജ് ചെയ്ത് 8 മണിക്കൂര്‍ ഉപയോഗിക്കാന്‍ കുറഞ്ഞ വിലയിലുള്ള ചാര്‍ജറിന് കഴിയണമെന്നില്ല. വില കുറഞ്ഞ ചാർജറുകൾ നിങ്ങളുടെ ബാറ്ററിയുടെ ആയുസ് കുറയ്ക്കുകയോ ഏതെങ്കിലും രീതിയില്‍ നാശം വരുത്തുകയോ ചെയ്യില്ല.
2. നിങ്ങളുടെ ഫോണിലെ വൈ ഫൈ, ബ്ലൂടൂത്ത് എന്നിവ ഓണാക്കിയിടുന്നത് ഫോണിലെ ചാർജ് അമിതമായി നഷ്ടമാകുന്നതിന് കാരണമാകും. ആവശ്യമില്ലാതെ ഇവ ഓണ്‍ ചെയ്യാതിരിക്കുക. എങ്കിലും ഇത് വഴി പെട്ടെന്ന് ഫോണിലെ ചാർജ് തീർന്നു പോകണമെന്നില്ല.
–
–
3. മൊബൈല്‍ ഫോണ്‍ വാങ്ങിയാല്‍ ആദ്യ ദിവസം ബാറ്ററി മുഴുവനായി ചാര്‍ജ് ചെയ്യണമെന്ന് പൊതുവെ പറയാറുണ്ട്. എന്നാൽ ഇത് തീർത്തും ഒരു മിഥ്യാധാരണയാണ്. കാരണം എല്ലാ ഫോണുകളും വിപണിയിലിറങ്ങുന്നത് തന്നെ പകുതി ചാർജോട് കൂടിയാണ്. നിങ്ങള്‍ വാങ്ങുന്ന ഫോണില്‍ 40 ശതമാനത്തില്‍ കുറവാണു ചാര്‍ജ് ഉള്ളതെങ്കിൽ ആ ഫോണ്‍ കുറച്ചു പഴയതായിരിക്കാന്‍ സാധ്യതയുമുണ്ട്.ബാറ്ററിയുടെ ദീർഘായുസ്സിന് 40 ശതമാനം മുതല്‍ 80 ശതമാനം വരെ ചാര്‍ജില്‍ പ്രവര്‍ത്തിക്കുന്നതാണ് നല്ലത്.
4.മൊബൈൽ ഫോണ്‍ കുറച്ച് ദിവസം സ്വിച്ച് ഓഫ് ചെയ്തു വെയ്ക്കുന്നത് ബാറ്ററിക്ക് ദോഷം ചെയ്യും. ഓഫ് ചെയ്ത് വച്ചാല്‍ ബാറ്ററി ചാര്‍ജ് തീര്‍ന്നേക്കാമെങ്കിലും കുറച്ചു സമയത്തേക്ക് ഫോണ്‍ ഓഫ് ചെയ്യുന്നത് കൊണ്ട് ഒരു കുഴപ്പവുമില്ല. കൂടാതെ ഇടയ്ക്കിടക്ക് ഫോണ്‍ ഓഫ് ചെയ്ത് ബാറ്ററി ഊരി വയ്ക്കുന്നത് ബാറ്ററിയുടെ ആയുസ് കൂട്ടുകയും ചെയ്യും.
–
–
5.സ്മാര്‍ട്ട് ഫോണുകളില്‍ കൂടുതൽ സമയം ഗെയിം കളിക്കുന്നത് മൊബൈലിലെ ഗ്രാഫിക്‌സ് എഞ്ചിന്‍ ബാറ്ററി ചാര്‍ജ് എളുപ്പത്തില്‍ നഷ്ടപ്പെടുത്താന്‍ ഇടയാക്കും.ഫോണിൽ ഇൻറർനെറ്റ് ഉപയോഗിച്ച് വീഡിയോ കാണുന്നതും , ഗെയിം കളിക്കുന്നതും ബാറ്ററി ചാർജ് പെട്ടെന്ന് തീരാൻ ഇടയാക്കും. ഗെയിമുകള്‍ കളിക്കുമ്പോള്‍ സ്‌ക്രീനിന്റെ വെളിച്ചം കുറച്ചിടുന്നത് ചാര്‍ജ് നിലനിര്‍ത്താന്‍ സഹായിക്കും.
6.രാത്രി മുഴുവന്‍ ഫോണ്‍ ചാർജ് ചെയ്യുന്നത് ബാറ്ററിക്ക് കേടാണെന്ന് പറയുന്നത് ഒരു പരിധി വരെ ശരിയാണ്. പുതിയ സ്മാര്‍ട്ട് ഫോണുകളില്‍ ഏതാണ്ട് എല്ലാം തന്നെ ബാറ്ററി ഫുള്‍ ആയാല്‍ ബാറ്ററിയിലേക്ക് വൈദ്യുതി കടക്കുന്നത് തടയാന്‍ കഴിവുള്ളവയാണ്. രാത്രി മുഴുവന്‍ ചാര്‍ജറില്‍ ഇട്ടാലും ബാറ്ററി ചൂടാകുകയോ കേട് വരികയോ ചെയ്യില്ല. എന്നാൽ പഴയ ഫോണുകളില്‍ ബാറ്ററി ചൂടാകാനുളള സാധ്യത ഉള്ളതിനാല്‍ രാത്രി മുഴുവന്‍ ചാര്‍ജ് ചെയ്യാതിരിക്കുന്നത് തന്നെയാണ് നല്ലത്.
–
–
7. ഫോണ്‍ ഇടയ്ക്കിടെ ചാർജ് ചെയ്യുന്നത് ബാറ്ററിയുടെ ആയുസ് കുറയ്ക്കുമെന്ന് പലർക്കും ഒരു ധാരണയുണ്ട്. പലരും ബാറ്ററി ചാര്‍ജ് 20 ശതമാനത്തിലോ അതില്‍ താഴെയോ ആയാല്‍ മുഴുവന്‍ ചാര്‍ജും പോയതിന് ശേഷം മാത്രമേ പിന്നീട് ചാര്‍ജ് ചെയ്യാറുള്ളൂ. എന്നാൽ ഇത് വെറും മിഥ്യാ ധാരണയാണ്. ബാറ്ററി ഡൗണ്‍ ആയാല്‍ എപ്പോള്‍ വേണമെങ്കിലും ചാര്‍ജ് ചെയ്യാവുന്നതാണ്.
Leave a Reply