Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം:പത്മശ്രീ ജേതാവും സാമൂഹിക പ്രവർത്തകനുമായ മിത്ര നികേതൻ വിശ്വനാഥൻ(84) അന്തരിച്ചു.ഇന്ന് പുലർച്ചെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.സാമൂഹ്യ നന്മ ലക്ഷ്യമിട്ടുള്ള മിത്രനികേതനിലൂടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് വിശ്വനാഥനെ രാജ്യം പദ്മശ്രീ നൽകി ആദരിച്ചത്.1956 മുതൽ പ്രവർത്തിച്ചു വരുന്ന സംഘടനയുടെ സ്ഥാപകനും ഡയറക്‌ടറുമാണ് വിശ്വനാഥൻ.സംസ്ക്കാരം ഇന്ന് വൈകീട്ട് നാലിന് ഔദ്യോഗിക ബഹുമതികളോടെ വെള്ളനാട് നടക്കും.
Leave a Reply