Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 7, 2025 3:19 pm

Menu

Published on December 4, 2014 at 12:35 pm

ബാര്‍ നര്‍ത്തകിക്കൊപ്പം നൃത്തം ചെയ്ത എംഎല്‍എ വിവാദത്തില്‍

mla-shyam-bahadur-singhs-dirty-dance-with-a-bar-girl

പാട്‌ന :  ബിഹാറില്‍ ബാര്‍ നര്‍ത്തകിമാരോടൊപ്പം നൃത്തം ചെയ്ത  എംഎല്‍എ  വിവാദത്തില്‍. ബിഹാറില്‍ ഭരണകക്ഷി കൂടിയായ ജനതാദള്‍ യുണൈറ്റഡിന്റെ എംഎല്‍എ ശ്യാം ബഹദൂര്‍ സിങ് ആണ് വിവാദത്തിലകപ്പെട്ടിരിക്കുന്നത്. ബാര്‍ഹാരിയ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എ ശ്യാം ബഹദൂര്‍ സിംഗ് തന്റെ മണ്ഡലത്തില്‍ തന്നെയുള്ള ഒരു പരിപാടിക്കിടെയാണ് അശ്ലീല നൃത്തം ചെയ്യുന്ന ബാര്‍ നര്‍ത്തകിക്കൊപ്പം ചുവടുവെച്ചത്. നൃത്തം ചെയ്യുകമാത്രമല്ല, ചില അശ്ലീല ചേഷ്ടകള്‍ എംഎല്‍എ നര്‍ത്തകിയോട് കാണിക്കുന്നത് പുറത്തുവന്ന ദൃശ്യത്തില്‍ വ്യക്തമാണ്.2012ല്‍ ഒരു വിവാഹ ചടങ്ങിനിടെ പെണ്‍കുട്ടികളോടൊത്ത് നൃത്തം ചെയ്ത് ഇദേഹം വിവാദത്തില്‍ പെട്ടിരുന്നു. അതിനുമുമ്പ് 2010ലും സമാനമായൊരു സംഭവത്തിന്റെ വീഡിയോ പുറത്തായിരുന്നു. അന്ന് മാപ്പു പറഞ്ഞാണ് ഇദേഹം രക്ഷപ്പെട്ടത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News