Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 7, 2025 3:00 pm

Menu

Published on February 13, 2014 at 1:06 pm

പ്രണയിതാക്കള്‍ക്ക് വാലന്റൈന്‍ ദിന സമ്മാനമായി ‘കിസ്സെമ്മസ്’

mobile-app-to-send-kisses

തിരുവനന്തപുരം: വാലന്റൈന്‍സ് ദിനം ആഘോഷിക്കുന്നവർക്ക് ഇതാ  ഒരു സന്തോഷ വാർത്ത….നിങ്ങള്‍ക്കായിതാ ഒരു പുതിയ മൊബൈല്‍ ആപ്.കിസ്സ് എംഎസ്.ചുംബനങ്ങളെ സന്ദേശ രൂപത്തില്‍ കൈമാറുന്ന ഈ  പുതിയ മൊബൈല്‍  അപ്ലിക്കേഷന്‍ തിരുവനന്തപുരം ടെക്‌നോപാര്‍ക്ക് കമ്പനിയായ വോള്‍മാക്റ്റ് ബിസിനസ് സൊല്യൂഷന്‍സാണ് (വിബിഎസ്) പുറത്തിറക്കിയിരിക്കുന്നത്.ഐഫോണുകളിലും ആന്‍ഡ്രോയ്ഡ് ഫോണുകളിലും ഉപയോഗിക്കാവുന്നതാണു പുതിയ അപ്ലിക്കേഷന്‍. പ്രണയിനിക്കോ, പ്രാണനാഥനോ, സുഹൃത്തുക്കള്‍ക്കോ വേണമെങ്കില്‍ രക്ഷിതാക്കള്‍ക്ക് പോലും ചുംബന മെസേജുകള്‍ അയക്കാനുള്ള സംവിധാനം ഇതിലുണ്ട്.ഒരു ഫാമില് ഓറിയന്റഡ് അപ്ലിക്കേഷന്‍ എന്നാണ് അണിയറ പ്രവര്‍ത്തകര്‍ ഇതിനെ വിശേഷിപ്പിക്കുന്നത്.  വിബിഎസ് കമ്പനി സി.ഇ.ഒ ബാദുഷ ഗുലാം ഖാദറും, പ്രമോട്ടര്‍മാരായ മഹേഷ് ബാബുവും എസ്. ശ്യാമുമാണ് വ്യത്യസ്ഥമായ ഈ സംരംഭത്തിന് പിന്നില്‍.കാമുകീ കാമുകന്‍മാര്‍ക്ക് മാത്രം അവകാശപ്പെട്ടതല്ല ചുംബനം എന്ന് കൂടി ഇവര്‍ പറയാതെ പറയുന്നുണ്ട്. ഫേസ്ബുക്കിലും മറ്റും ഉള്ളപോലെ പബ്ലിക് പ്രൊഫൈല്‍ രൂപീകരിക്കാതെ വ്യക്തിപരമായ ഫേസ് ഇമേജുകളിലൂടെയാണ് ആശംസകള്‍ കൈമാറുന്നത്. ഇ-മെയില്‍ ഉപയോഗിച്ചു രജിസ്റ്റര്‍ ചെയ്യാം. ഉപയോഗം നൂറ് ശതമാനം സൗജന്യമാണ്. പ്ലേ സ്റ്റോറില്‍ നിന്നോ ആപ് സ്റ്റോറില്‍ നിന്നോ സൗജന്യമായി ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാം. പാസ് വേര്‍ഡ് ഉപയോഗിച്ച് ഈ ആപ്പിൻറെ  സ്വകാര്യത കാത്തുസൂക്ഷിക്കാം എന്ന പ്രത്യേകതയും ഉണ്ട്.അനാവശ്യ കോണ്‍ടാക്ടുകളെ ബ്ലോക്ക് ചെയ്യാനും ഈ ആപ്പില്‍ സംവിധാനമുണ്ട്. ചുംബനത്തിൻറെ  ദൈര്‍ഘ്യവും എത്ര ദൂരം സഞ്ചരിച്ചാണ് ചുംബനം എത്തുന്നതെന്നും അറിയാനുള്ള സൗകര്യം ഈ ആപ്ലിക്കേഷനില്‍ ഉണ്ട്. ചുംബനത്തോടൊപ്പം ചെറിയ ടെക്സ്റ്റ് മെസെജും 10 സെക്കന്റ് ദൈര്‍ഘ്യമുള്ള ശബ്ദ സന്ദേശവും അയക്കാം. ടു ജിയിലും ത്രി ജിയിലും അപ്ലിക്കേഷന്‍ ഉപയോഗിക്കാം. ലൗവ് കിസ്സെമ്മസ്, ഗെറ്റ് വെല്‍ സൂണ്‍ കിസ്സെമ്മസ് തുടങ്ങി ഇഷ്ടമുള്ള ആശംസകള്‍ക്കനുസരിച്ച ചുംബനങ്ങള്‍ തിരഞ്ഞെടുക്കാം. ഫോണിന്റെ സ്‌ക്രീനില്‍ ചുംബിച്ചോ വിരലമര്‍ത്തിയോ കിസ്സെമ്മസ്സുകള്‍ തയ്യാറാക്കാം.ബാദുഷയും വിബിഎസിലെ അംഗങ്ങളായ മഹേഷ് ബാബു, ശ്യാം എന്നിവര്‍ ചേര്‍ന്നാണു പുതിയ അപ്ലിക്കേഷന്‍ വികസിപ്പിച്ചെടുത്തത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News