Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
പലയാളുകളും ഉറങ്ങുമ്പോൾ മൊബൈൽ തലയിണയ്ക്കടിയിൽ വെച്ച് കിടക്കുന്ന ശീലമുള്ളവരാണ്. ഇത്തരക്കാർ സൂക്ഷിക്കുക. അത് ചിലപ്പോൾ വലിയ അപകടങ്ങൾ സൃഷ്ടിച്ചേക്കാം. അമേരിക്കയിലെ ടെക്സാസിലാണ് വലിയ അപകടത്തിന് കാരണമായേക്കാവുന്ന സംഭവം നടന്നത്. ഏരിയല്‍ ടോള്‍ഫ്രീയെന്ന പതിമൂന്നുകാരി പെണ്‍കുട്ടി മൊബൈൽ തലയിണയ്ക്കടിയിൽ വെച്ച് ഉറങ്ങാൻ കിടന്നു. പിന്നീട് ഉണർന്നപ്പോൾ മുറിക്കകത്ത് എന്തോ കത്തിക്കരിഞ്ഞ മണം തോന്നി. തുടർന്ന് നടത്തിയ തിരച്ചിലിൽ പെണ്‍കുട്ടി കിടന്നുറങ്ങിയ തലയിണയ്ക്കടിയിൽ നിന്നും കത്തി ഉരുകിയ നിലയിൽ മൊബൈൽ കണ്ടെത്തുകയായിരുന്നു. മൊബൈൽ വെച്ച സ്ഥലത്തെ കിടക്കയുടെ ഭാഗവും തലയിണയ്ക്കടിഭാഗവും കത്തിക്കരിഞ്ഞ നിലയിലാണുണ്ടായിരുന്നത്. പിന്നീട് പെണ്‍കുട്ടിയുടെ മാതാപിതാക്കൾ മൊബൈൽ കമ്പനിയുമായി ബന്ധപ്പെട്ടു. അവർ നടത്തിയ അന്വേഷണത്തിൽ മൊബൈലിൽ ഗുണമേന്മ കുറഞ്ഞ ബാറ്ററി ഉപയോഗിച്ചതിനാലാകാം തീപ്പിടിക്കാന്‍ കാരണമായതെന്ന് കണ്ടെത്തുകയായിരുന്നു.
–
–
Leave a Reply