Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 24, 2024 11:49 pm

Menu

Published on October 23, 2014 at 10:23 am

യുവാവിൻറെ പാൻറിൻറെ പോക്കറ്റിൽ നിന്നും മൊബൈൽ ഫോണ്‍ പൊട്ടിത്തെറിച്ചു

mobile-phone-blasted-injured-a-young-man

ചെറുതുരുത്തി: പാൻറിൻറെ പോക്കറ്റിലുള്ള മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് യുവാവിന് ചെറിയ തോതില്‍ പൊള്ളലേറ്റു. പാലക്കാട് തത്തമംഗലം ബംഗ്ലൂപ്പറമ്പില്‍ ശ്രീജിത്തി(24)ൻറെ മൊബൈൽ ഫോണാണ് പൊട്ടിത്തെറിച്ചത്.12,000 രൂപ വില വരുന്ന ഫോണ്‍ മാസങ്ങള്‍ക്കു മുമ്പാണ് ശ്രീജിത്ത് വാങ്ങിയത്. മസാലപ്പൊടി വിതരണക്കാരനായ ശ്രീജിത്ത് സാധനങ്ങള്‍ വിതരണം ചെയ്തു കൊണ്ടിരിക്കുമ്പോൾ ജീന്‍സിന്റെ മുന്‍വശത്തെ പോക്കറ്റിൽ സൂക്ഷിച്ചിരുന്ന മൊബൈൽ ഫോണ്‍ പെട്ടെന്ന് പോക്കറ്റില്‍നിന്ന് പൊട്ടിത്തെറിച്ച് തീയും പുകയും ഉയർന്നു.പോക്കറ്റിൽ ഫോണ്‍ കഷണങ്ങളായി കത്തി ഉരുകിയ നിലയിലായിരുന്നു ഉണ്ടായിരുന്നത്. പരിഭ്രമിച്ചു പോയ ശ്രീജിത്ത് ഉടൻ തന്നെ ജീൻസ് ഊരിയെറിഞ്ഞു. പിന്നീട് ചെറുതുരുത്തി സെന്ററിലെ ലോഡ്ജില്‍ അഭയം തേടിയെത്തുകയായിരുന്നു.

Loading...

Leave a Reply

Your email address will not be published.

More News