Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡല്‍ഹി: രാജ്യത്തെ കള്ളപ്പണത്തെ കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണസംഘം രൂപവത്കരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ രൂപീകരിച്ചു.നരേന്ദ്രമോദി സര്‍ക്കാറിന്റെ ആദ്യ മന്ത്രിസഭായോഗമാണ് സുപ്രധാനമായ ഈ തീരുമാനമെടുത്തത്. സുപ്രീം കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് എം.ബി. ഷായുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തില്‍ സിബിഐ, രഹസ്യാന്വേഷണ ഏജന്‍സിയായ റോ, ഇന്റലിജന്‍സ് മേധാവികളും റിസര്‍വ് ബാങ്ക് ഗവര്‍ണറുമുണ്ടാകും. വിദേശത്തുള്ള കള്ളപ്പണം രാജ്യത്ത് തിരികെ കൊണ്ടുവരുന്നതിന് പ്രത്യേക അന്വേഷണസംഘം രൂപീകരിക്കണമെന്ന് 2012 ജൂലായില്‍ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.ഇതനുസരിച്ചാണ് മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കരിന്റെ ആദ്യ മന്ത്രിസഭാ യോഗത്തില്‍ തന്നെ ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. വിദേശ ബാങ്കുകളിലെ കള്ളപ്പണം രാജ്യത്തെത്തിക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന ബിജെപിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനത്തിന്‍രെ തുടര്‍ച്ചയാണ് അന്വേഷണ സംഘത്തെ രൂപവല്‍ക്കരിച്ചുകൊണ്ടുള്ള നടപടി.
Leave a Reply