Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 20, 2024 2:34 pm

Menu

Published on December 24, 2014 at 12:03 pm

വാജ്പേയിക്കും മദന്‍ മോഹന്‍ മാളവ്യക്കും ഭാരതരത്ന പുരസ്കാരം

modi-govt-likely-to-announce-bharat-ratna-for-vajpayee-and-malaviya

ന്യൂഡല്‍ഹി: മുന്‍പ്രധാനമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ എബി വാജ്‌പേയിക്കും സ്വാതന്ത്ര്യ സമര സേനാനി മദന്‍ മോഹന്‍ മാളവ്യക്കും രാജ്യത്തെ ഏറ്റവും വലിയ സിവിലിയന്‍ ബഹുമതിയായ ഭാരത്‌ രത്ന പുരസ്കാരം.രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജിയാണ് ഭാരതരത്‌ന പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭ യോഗത്തിലാണ് തീരുമാനം. വാജ്പേയിയുടെ ജന്മദിനമായ നാളെ ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും.പരമോന്നത സിവിലിയന്‍ അംഗീകാരമായ ഭാരതരത്‌ന വാജ്പയിക്ക് നല്‍കണമെന്ന് പല ബി ജെ പി നേതാക്കളും എം പിമാരും കേന്ദ്രത്തോട് അഭ്യര്‍ഥിച്ചിരുന്നു.കഴിഞ്ഞ ദിവസം ബി ജെ പിയുടെ പാര്‍ലമെന്ററി യോഗം ഈ വിഷയം ചർച്ച ചെയ്യുകയും ചെയ്തിരുന്നു. ഭാരത രത്ന കിട്ടുന്ന ആദ്യ ബിജെപി നേതാവാണ്‌ വാജ്പേയ്. ലോകസഭാ തിരഞ്ഞെടുപ്പിന്‌ മുന്നോടിയായി നടന്ന പ്രചാരണത്തില്‍ മദന്‍ മോഹന്‍ മാളവ്യക്ക്‌ ഭാരത രത്ന നല്‍കുമെന്ന്‌ പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു. വാജ്‌പെയിക്ക്‌ ഭാരത രത്ന നല്‍കുവാന്‍ കഴിഞ്ഞ അഞ്ച്‌ വര്‍ഷമായി ബി ജെ പി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ യുപിഎ സര്‍ക്കാന്‍ അനുകൂല തീരുമാനം കൈക്കൊണ്ടില്ല. ക്രിക്കറ്റ്‌ താരം സച്ചിന്‍ തെണ്ടുല്‍ക്കര്‍, പ്രശസ്‌ത ശാസ്‌ത്രജ്‌ഞന്‍ സി എന്‍ ആര്‍ റാവു തുടങ്ങിയവര്‍ക്ക്‌ പുരസ്‌കാരം നല്‍കുകയും ചെയ്‌തു. കല, സാഹിത്യം, ശാസ്‌ത്രം, പൊതുസേവനം തുടങ്ങിയ രംഗങ്ങളില്‍ സുസ്‌ഥിരമായ സേവനം കാഴ്‌ചവെക്കുന്നവര്‍ക്കാണ്‌ ഭാരതരത്ന പുരസ്കാരം നൽകിവരുന്നത്.

Loading...

Leave a Reply

Your email address will not be published.

More News