Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ശ്രീനഗര്‍: ഒരു ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോഡി ജമ്മുകശ്മീരില്‍ എത്തി. സന്ദര്‍ശനത്തിനോട് അനുബന്ധിച്ച് കനത്ത സുരക്ഷയാണ് സംസ്ഥാനത്ത് ഏർപ്പെടുത്തിയിട്ടുള്ളത്.ഉദ്ദംപൂരിലെ കത്ര റെയില്‍വെ സ്റ്റേഷനില്‍ പുതിയ ട്രെയിന്‍ സര്‍വ്വീസ് അദ്ദേഹം ഉദ്ഘാടനം ചെയ്തു. അതിര്‍ത്തിയിലെ സ്ഥിതിഗതികളെ കുറിച്ചറിയാൻ സൈനിക ഉദ്യോഗസ്ഥരുമായി മോഡി കൂടിക്കാഴ്ച നടത്തും.യോഗത്തില്‍ ജമ്മു കാശ്മീർ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള, ലഫ്.ജനറല്‍ ഡി.എസ്.ഹൂഡ, സംസ്ഥാന പോലീസ് മേധാവി കെ.രാജേന്ദ്ര കുമാര്‍, മറ്റ് ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ എന്നിവർ പങ്കെടുക്കും.വൈകീട്ട് അതിര്‍ത്തി ഗ്രാമമായ ഉരിയിലെ വൈദ്യുതപദ്ധതി ഉദ്ഘാടനം ചെയ്ത ശേഷം മോഡി ന്യൂഡൽഹിയിലേക്ക് മടങ്ങും.
Leave a Reply