Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 9, 2025 4:36 pm

Menu

Published on November 14, 2014 at 10:43 am

എം.ടിയുടെ രണ്ടാമൂഴം സിനിമയാക്കുന്നു;ചിത്രത്തിൽ മോഹന്‍ലാലും, അമിതാഭ് ബച്ചനും,ഐശ്വര്യ റായിയും ഒന്നിക്കുന്നു

mohanlal-and-mammootty-in-mt-movie-randamoozham

തിരുവനന്തപുരം: എം.ടി. വാസുദേവന്‍ നായരുടെ പ്രശസ്ത നോവല്‍ രണ്ടാമൂഴം സിനിമയാക്കുന്നു. മോഹൻലാൽ,ഐശ്വര്യ റായ്,അമിതാഭ് ബച്ചൻ,വിക്രം തുടങ്ങിയ വന്‍ താരനിരയാണ്‌ ചിത്രത്തില്‍ അണിനിരക്കുന്നത്‌. കല്യാണ്‍ ജ്വല്ലറിക്ക് വേണ്ടി മഞ്ജു വാര്യരുടെ പരസ്യം ചെയ്ത ശ്രീകുമാര്‍ (പുഷ് ശ്രീകുമാര്‍) ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. രണ്ട്‌ ഭാഗമായാണ്‌ രണ്ടാമൂഴം പൂര്‍ത്തിയാക്കുന്നത്‌. ആദ്യ ഭാഗത്തില്‍ പാണ്ഡവരുടെയും കൗരവരുടെയും ബാല്യകാലവും, രണ്ടാം ഭാഗത്തില്‍ യൗവ്വന കാലം മുതലുള്ള സംഭവങ്ങളും ചിത്രീകരിക്കും. ആദ്യ ഭാഗം റിലീസ്‌ ചെയ്‌ത് 41 ദിവസങ്ങള്‍ക്ക്‌ ശേഷമാകും രണ്ടാം ചിത്രം ഇറങ്ങുന്നത്‌. ചിത്രത്തിന്റെ തിരക്കഥ എം.ടി തന്നെയാണ് തയ്യാറാക്കുന്നത്. കെ.യു മോഹനാണ് ഛായാഗ്രഹണം. എ.ആര്‍ റഹ്മാന്‍ സംഗീത സംവിധാനവും സാബു സിറില്‍ കലാസംവിധാനവും നിര്‍വഹിക്കും.മലയാളത്തിന്‌ പുറമെ ഇംഗ്ലീഷ്‌, ഹിന്ദി എന്നീ ഭാഷകളിലായി ബഹുഭാഷാ ചിത്രമായാണ്‌ രണ്ടാമൂഴം നിര്‍മ്മിക്കുന്നത്‌. 250 കോടി ചെലവഴിച്ച്‌ നിര്‍മ്മിക്കുന്ന ഏറ്റവും ചിലവ് കൂടിയ ചിത്രമായിരിക്കും ഇത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News