Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 17, 2026 8:28 am

Menu

Published on August 9, 2014 at 11:21 am

ചികിത്സ തേടി മോഹന്‍ലാല്‍ അമൃത ആശുപത്രിയില്‍…!കാണാൻ അമ്മയെത്തി..ഓപ്പറേഷന്‍ മാറ്റിവച്ചു

mohanlal-at-amrita-hospital

നടൻ മോഹൽലാൽ ചികിത്സ തേടി അമൃത യിലെത്തി.വലതുകാലിന്‌ സ്വാധീനക്കുറവും കടുത്ത വേദനയും കാരണം   ഇന്നലെയാണ്‌ എറണാകുളത്തെ പ്രശസ്‌തമായ അമൃത ആശുപത്രിയില്‍ ലാല്‍ ചികിത്സ തേടിയെത്തിയത്‌.  വൻ സന്നാഹങ്ങളാണ് താരത്തിനായി ആശുപത്രിയിലെ ഡോക്ടർമാർ ഒരുക്കിയിരുന്നത്.അമൃതയിലെത്തിയ മോഹന്‍ലാലിനെ വിദഗ്ദ്ധ സംഘം പരിശോധിച്ചു.സ്‌പോണ്ടിലിറ്റിസ്‌ കടുത്തതാണ്‌ ലാലിൻറെ  പ്രശ്‌നം.ദീര്‍ഘകാലമായി ലാല്‍ സ്‌പോണ്ടിലൈറ്റിസ് ചികിത്സയിലാണ്. ഇടയ്‌ക്കൊക്ക ലാലിന് കാലിന് വേദനയുണ്ടായിരുന്നു. എന്നാല്‍ നിരന്തരമായ ഷൂട്ടിംഗും മറ്റ് തിരക്കും കാരണം ചികിത്സയ്ക്ക് കൂടുതല്‍ ശ്രദ്ധ നല്‍കാന്‍ ലാലിന് കഴിഞ്ഞില്ല. ഇതിനിടെ ഫിസിയോ തെറാപ്പിയും കര്‍ക്കിടക ചികിത്സയും ചെയ്തിരുന്നു. ഒന്നും ഫലം കാണാതെ വന്നപ്പോഴാണ് അമൃതയില്‍ ചികിത്സ തേടിയത്. രോഗത്തിന്റെ തീവ്രത മനസിലാക്കി ഡോക്ടര്‍മാര്‍ ഉടന്‍തന്നെ ലാലിനെ അടിയന്തിര ഓപ്പറേഷന്‍ വിധേയമാക്കാന്‍ തീരുമാനിച്ചു. ബന്ധുക്കളും സുഹൃത്തുക്കളും അതിനായുള്ള സര്‍വ സന്നാഹങ്ങളും ഒരുക്കുകയും ചെയ്തു.അമൃതാ ഭക്തനായ മോഹന്‍ലാലിന്റെ അസുഖവിവരമറിഞ്ഞ്‌ സാക്ഷാല്‍ അമൃതാനന്ദമയി ദേവി എത്തി. അമ്മ മോഹന്‍ലാലിനെ നേരില്‍ കാണുയും ആശ്വസിപ്പിക്കുകയും ചെയ്തു. അമ്മ വന്നതറിഞ്ഞ് അമൃത ആശുപത്രിയിലെ വിവിഐപി ഡോക്ടര്‍മാര്‍ എല്ലാവരും ഒത്തു കൂടി. മോഹന്‍ലാലിന് ലോകത്തില്‍ കിട്ടാവുന്നതില്‍ വച്ചേറ്റവും നല്ല ചികിത്സ ലഭ്യമാക്കാന്‍ അമൃതാനന്ദമയി ഡോക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. അമ്മയുടെ സാന്നിധ്യത്തില്‍ വിദഗ്ദ്ധ ഡോക്ടര്‍മാര്‍ മോഹന്‍ലാലിന്റെ അസുഖത്തിന്റെ വ്യാപ്തി പരിശോധിച്ചു. തുടര്‍ന്ന് നടന്ന ചര്‍ച്ചകളില്‍ ഓപ്പറേഷന്‍ ഉടന്‍ വേണ്ടെന്ന നിലപാടില്‍ ഡോക്ടര്‍മാരെത്തുകയായിരുന്നു.

credit : Malayalivartha

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News



Warning: Undefined array key "data" in /home/wordpress/nirbhayam/wp-content/themes/nirbhayam/footer.php on line 33