Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

February 10, 2026 11:19 pm

Menu

Published on May 21, 2014 at 3:44 pm

മലയാളികളുടെ സ്വന്തം ലാലേട്ടന് ഇന്ന് അൻപത്തി നാലാം പിറന്നാൾ

mohanlal-celebrates-54th-birthday-today

മലയാളികളുടെ സ്വന്തം ലാലേട്ടന് ഇന്ന് അൻപത്തിനാലാം പിറന്നാൾ .ജീവിതത്തില്‍ 54 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്ന മോഹന്‍ലാല്‍ അതിന്റെ സിംഹഭാഗവും സിനിമയോടൊപ്പമായിരുന്നു. 1960 മെയ്‌ 21 ന് വിശ്വനാഥന്‍ നായരുടെയും ശാന്താകുമാരിയുടെയും രണ്ടാമത്തെ മകനായി പത്തനംതിട്ട ജില്ലയിലെ ഇലന്തൂരിലാണ് ലാലേട്ടൻ ജനിക്കുന്നത്. പ്രാഥമിക വിദ്യാഭ്യാസം തിരുവനന്തപുരത്തെ മുടവന്‍മുകള്‍ സ്‌കൂള്‍, മോഡല്‍ സ്‌കൂള്‍ എന്നിവിടങ്ങളിലായിരുന്നു. പിന്നീട് എംജി കോളേജില്‍ നിന്നും ബികോം ബിരുദം നേടി. സ്കൂളിൽ പഠിക്കുന്ന കാലത്ത് മികച്ച നാടകനടനുള്ള നിരവധി പുരസ്ക്കാരങ്ങൾ നേടിയിട്ടുണ്ട്. കൂടാതെ നാല് ദേശീയ അവാര്‍ഡുകള്‍ ഉള്‍പ്പടെ അഭിനയജീവിതത്തില്‍ ഇന്ത്യയിലെ ഒരു നടനു നേടാന്‍ കഴിയുന്ന ബഹുമതികളെല്ലാം അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. കോളേജിൽ പഠിക്കുന്ന കാലത്ത് സുഹൃത്തുക്കളായ പ്രിയദര്‍ശന്‍, സുരേഷ്‌കുമാര്‍ എന്നിവരുമായി ചേര്‍ന്ന് ഭാരത് സിനി ഗ്രൂപ്പ് എന്ന കമ്പനി സ്ഥാപിച്ച ലാല്‍ 1978 ൽ തിരനോട്ടം എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിലെത്തുന്നത്.എന്നാൽ ഈ ചിത്രം പുറത്തിറങ്ങിയില്ല.പിന്നീട് ഫാസിലിന്റെ മഞ്ഞില്‍വിരിഞ്ഞ പൂക്കൾ എന്ന ചിത്രത്തിലൂടെ വില്ലൻ വേഷത്തിൽ ലാൽ ആദ്യമായി പ്രേക്ഷകർക്ക്‌ മുന്നിലെത്തി.പിന്നീടങ്ങോട്ട് നിരവധി വ്യത്യസ്ത വേഷങ്ങൾ ചെയ്ത ലാലേട്ടൻ ഇപ്പോഴിതാ മിസ്റ്റര്‍ ഫ്രോഡ് വരെ എത്തി.മോഹന്‍ലാലിന് പിറന്നാള്‍ ആശംസകളുമായി രാവിലെ തന്നെ മെഗാസ്റ്റാര്‍ മമ്മൂട്ടി തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റും ഇട്ടിരുന്നു. സിനിമ രംഗത്ത് നിന്നും നിരവധി താരങ്ങൾ ലാലേട്ടന് പിറന്നാൾ ആശംസകൾ നൽകി.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News