Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 18, 2024 7:53 pm

Menu

Published on December 22, 2014 at 11:53 am

സംസ്ഥാന സര്‍ക്കാരിനെ വിമർശിച്ച് മോഹലാലിൻറെ ബ്ലോഗ്‌

mohanlal-criticises-udf-government

കൊച്ചി: സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് മോഹന്‍ലാലിന്‍റെ ബ്ലോഗ്. സര്‍ക്കാരിന്റെ പിടിപ്പുകേടിനെതിരേ തുറന്നടിച്ചുമാണ് മോഹന്‍ലാല്‍ ബ്ലോഗിലൂടെ തുറന്നടിക്കുന്നത്.  അന്‍റാര്‍ട്ടിക്കയിലെ ഒഴിവുകാലവേളയില്‍ തയാറാക്കിയ കുറിപ്പാണ് മോഹന്‍ലാല്‍ ഇന്നലെ ബ്ലോഗില്‍ പോസ്റ്റ് ചെയ്തത്. അന്‍റാര്‍ട്ടിക്കയില്‍ നിന്ന് കേരളത്തെ ഓര്‍ത്ത് എന്ന തലക്കെട്ടിലാണ് മോഹന്‍ലാല്‍ ദ കംപ്ലീറ്റ് ആക്റ്റര്‍.കോം എന്ന തന്‍റെ ഔദ്യോഗിക വെബ്സൈറ്റിലെ ബ്ളോഗില്‍ പ്രസിദ്ധീകരിച്ചത്. കേരളത്തിലെ മാലിന്യം, പുഴ നശീകരണം, പ്രകൃതിചൂഷണം, പരിസ്ഥിതി തകര്‍ച്ച എന്നീ വിഷയങ്ങളിലൂടെ ബ്ളോഗ് കടന്നുപോകുന്നു. 35 വര്‍ഷമായി വെയിലില്‍ ഉള്‍പ്പെടെ ഷൂട്ട് ചെയ്യുന്ന തനിക്ക് അസഹനീയമാണ് ഇപ്പോഴത്തെ വെയില്‍. പരിസരം വൃത്തിയായി സൂക്ഷിക്കുന്നതില്‍ മലയാളികള്‍ പിന്നോട്ട് പോയി. എലിപ്പനിയും മഞ്ഞപ്പിത്തവും മുതല്‍ പക്ഷിപ്പനി വരെ ഇപ്പോള്‍ കേരളത്തില്‍ സാധാരണ രോഗമാണ്. മാലിന്യം തള്ളുന്നതിന് മുടന്തന്‍ ന്യായം പറയുന്നവരോട് പ്രശ്നങ്ങള്‍ക്കു പരിഹാരം അന്വേഷിച്ചു കണ്ടെത്തണമെന്നു മാത്രമാണ് പറയുന്നത്. പരിസരം മാത്രമല്ല ശബ്ദവും നമ്മള്‍ മലിനമാക്കുകയാണ്. ശുചീകരണത്തിലും പരിസരപരിപാലത്തിലും സിംഗപ്പുര്‍ എന്ന രാജ്യത്തെക്കുറിച്ച് മനസിരുത്തി പഠിക്കണമെന്ന അഭ്യര്‍ഥനയും അധികാരികള്‍ക്ക് മുന്നില്‍ ലാല്‍ തുറന്നു വയ്ക്കുന്നു. എയര്‍ ഫോണ്‍ ഉപയോഗിക്കരുതെന്ന നിയമം ആരും അനുസരിക്കുന്നില്ല. ആഹാരത്തില്‍ വിഷം കലര്‍ത്തുന്നതിനെ ആരും ചോദ്യം ചെയ്യുന്നില്ലെന്നും ലാല്‍ കുറ്റപ്പെടുത്തുന്നു. പ്രകൃതിയെ സംരക്ഷിക്കേണ്ടതിന്‍റെ തിരിച്ചറിവിലേക്കുള്ള യാത്രയാകട്ടെ 2015 എന്ന് ആശംസിച്ചു കൊണ്ടാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

Loading...

Leave a Reply

Your email address will not be published.

More News