Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 22, 2025 12:53 pm

Menu

Published on December 5, 2017 at 12:07 pm

എന്തുകൊണ്ട് മകളേക്കാള്‍ പ്രായം കുറഞ്ഞ പെണ്‍കുട്ടികളുടെ നായകനാവുന്നു എന്ന ചോദ്യത്തിന് മോഹന്‍ലാലിന്റെ തകര്‍പ്പന്‍ മറുപടി

mohanlal-explains-why-he-acting-with-teenage-actresses

മോഹന്‍ലാലിനെ പോലെയുള്ള ഒരു നടനെ സംബന്ധിച്ചെടുത്തോളം കഴിഞ്ഞ മൂന്നു പതിറ്റാണ്ടിനിടെ ഒട്ടനവധി നായികമാരുടെ കൂടെ അഭിനയിക്കേണ്ടി വന്നിട്ടുണ്ട്. വ്യത്യസ്ത കഥകള്‍ക്കന്‍സരിച്ച് പല രീതിയിലും പ്രായത്തിലുമുള്ള നായികമാരുടെ കൂടെ അഭിനയിക്കേണ്ടി വന്നപ്പോള്‍ ചിലപ്പോഴെങ്കിലും പലരുടെയും വിമര്‍ശനങ്ങള്‍ക്ക് ഇരയാകേണ്ടി വന്നിട്ടുമുണ്ട്. എന്നാല്‍ ഈ വിമര്‍ശനങ്ങളെ ഓര്‍ത്ത് മനസ്സ് വിഷമിപ്പിക്കാനോ സമയം കളയാനോ അദ്ദേഹം ശ്രമിക്കാറില്ല.

അടുത്തിടെ ഒരു വനിതാ പ്രസിദ്ധീകരണത്തിന് നില്‍കിയ അഭിമുഖത്തില്‍ മോഹന്‍ലാലിനോട് ഒരു ചോദ്യം വന്നു. എന്തുകൊണ്ടാണ് മകളേക്കാള്‍ പ്രായം കുറഞ്ഞ പെണ്‍കുട്ടികളുടെ കാമുക വേഷത്തില്‍ അഭിനയിക്കുന്നു എന്നതായിരുന്നു ചോദ്യം. പ്രായത്തിനൊത്ത കഥാപാത്രങ്ങളെ സ്വീകരിക്കാനുള്ള മടിയാണോ ഇതിനു കാരണമെന്നും ചോദ്യത്തിലുണ്ടായിരുന്നു. എന്നാല്‍ ഇതിനു മോഹന്‍ലാല്‍ നല്‍കിയ മറുപടി കിടിലനായിരുന്നു.

”സിനിമയില്‍ പണ്ടു മുതലേ നായകന്മാര്‍ പ്രായമായാലും ചെറുപ്പക്കാരികളായ നായികമാര്‍ക്കൊപ്പമഭിനയിക്കും. ലോകത്ത് മുഴുവന്‍ അങ്ങനെയാണ്. പക്ഷേ കഴിഞ്ഞ കുറേ വര്‍ഷമായി അങ്ങനെ ചെറുപ്പക്കാരികളുടെ നായകനായി ഞാനഭിനയിച്ചത് ഏതു സിനിമയാണെന്നു പോലുമറിയില്ല. പത്തുനാല്‍പതു കൊല്ലമായി സിനിമയില്‍ നില്‍ക്കുന്ന ഒരാളെപ്പറ്റി പറയുമ്‌ബോള്‍ അയാള്‍ അത്തരം ആരോപണങ്ങളില്‍ക്കൂടി സഞ്ചരിക്കണം. അല്ലെങ്കില്‍ പിന്നെ എന്താ രസം? ഞാനൊരിക്കല്‍ നമ്മുടെ മധുസാറുമായി സംസാരിക്കുകയായിരുന്നു. അപ്പോള്‍ ഈ കാര്യം ഞാന്‍ സാറിനോടു ചോദിച്ചു. അപ്പോള്‍ സാര്‍ പറഞ്ഞു, ”എടോ, നമ്മുടെ ജീവിതത്തില്‍ അങ്ങനെയും ചിലതൊക്കെ വേണ്ടേ? വിമര്‍ശനങ്ങളും ആക്ഷേപങ്ങളും ഒക്കെ ഓരോ ഘട്ടങ്ങളല്ലേ?”.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News