Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 21, 2025 2:57 am

Menu

Published on July 22, 2013 at 2:26 pm

അദിതിയുടെയും ഷെഫീക്കിന്റെയും ദുരന്തവാര്‍ത്തകളില്‍ കേഴുന്ന ഒരച്ഛനായി മോഹൻലാൽ പറയുന്നു…….

mohanlal-feels-like-crying-father-for-the-tragedy-happened-to-aditi-and-shafiq

‘അച്ഛന്റെ ചുടുകണ്ണീര്‍’ എന്ന തലക്കെട്ടിൽ മോഹന്‍ലാല്‍ സ്വന്തം ബ്ലോഗില്‍ അഭിനപ്രായങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നു. അദിതിയുടെയും ഷെഫീക്കിന്റെയും ദുരന്തവാര്‍ത്തകളില്‍ കേഴുന്ന ഒരച്ഛന്റെ വാക്കുകളായാണ് ബ്ലോഗ് അവസാനിപ്പിക്കുന്നത്. ആറാംവയസ്സില്‍ അച്ഛനമ്മമാരുടെ പീഡനത്താല്‍ കൊല്ലപ്പെട്ട അദിതി എസ്. നമ്പൂതിരിയുടെയും, കട്ടപ്പനയിലെ ആസ്പനത്രിയില്‍ അച്ഛന്റെയും രണ്ടാനമ്മയുടെയും കൊടുംക്രൂരതയില്‍ മരണത്തോടു മല്ലടിക്കുന്ന ഷെഫീക്കിന്റെയും വേദനകള്‍ നെഞ്ചിലേറ്റുവാങ്ങിയ ലാലേട്ടൻ പറയുന്നു ‘അടൂര്‍: കേരളം കംസന്മാരുടെ നാടാവുകയാണ്’.

ഭൂമിയില്‍ പിച്ചവെച്ചുതുടങ്ങിയ ഈ രണ്ട് കുഞ്ഞുങ്ങൾക്കും അറിയില്ലായിരുന്നു ഇവിടത്തെ മനുഷ്യരുടെ വിചിത്രമായ പെരുമാറ്റങ്ങളും നിയമനക്രമങ്ങളും .അവരുടെ മാതാപിതാക്കള്‍ സ്വയം വരുത്തിവച്ച ജീവിതനപ്രശ്‌നങ്ങളുടെ കലിതീര്‍ത്തത്, കഷ്ടിച്ച് വാക്കുകള്‍ കൂട്ടിച്ചൊല്ലിത്തുടങ്ങിയിരുന്ന ഈ കുട്ടികളുടെമേലായിരുന്നു. അത് ഓര്‍ക്കുമ്പോള്‍പ്പോലും എന്റെ നെഞ്ച് നോവുന്നു.ഞാനും ഒരച്ഛനാണ്. ഇത് ഒരുദാഹരണം മാത്രമാണ്. ഇതിലും നക്രൂരമായ ആയിരക്കണക്കിന് രീതികളില്‍ ഈ ചെറിയ കേരളത്തി എത്രയോ കുഞ്ഞുങ്ങള്‍ പീഡിപ്പിക്കപ്പെടുന്നു, പട്ടിണിക്കിടപ്പെടുന്നു. ക്രൂരത ചെയ്യുന്ന അച്ഛനമ്മമാര്‍ മാനത്രമാണ് ഇതിനുത്തരവാദികളെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. അവര്‍ക്കുചുറ്റും ജീവിക്കുന്ന നമ്മളും ഒരേപോലെ ഉത്തരവാദികളാണ്. ആവശ്യത്തിനും അനാവശ്യത്തിനും അന്യന്റെ ജീവിതത്തിലേക്കും സ്വകാര്യതകളിലേക്കും ഒളിഞ്ഞുനോക്കുന്ന മലയാളി, ജീവനുവേണ്ടിയുള്ള കുഞ്ഞിന്റെ അലറിക്കരച്ചില്‍ കേള്‍ക്കുന്നില്ല; പൊള്ളിയ ഉടലുമായി നടക്കുന്ന കുഞ്ഞുശരീരം കാണുന്നില്ല. ഒരു കംസന് അന്തകനാകാന്‍ ഒരു കൃഷ്ണന്‍ വന്നു. ഒരായിരം കംസന്മാര്‍ വന്നാലോ? ഓരോരുത്തരും കൃഷ്ണനാവുകയേ വഴിയുള്ളൂവെന്നും മോഹന്‍ലാല്‍ പറയുന്നു.കുഞ്ഞുങ്ങള്‍ക്കായി എപ്പോഴും ഒരു പനിനീര്‍പ്പൂ നെഞ്ചില്‍ കരുതിയ പ്രധാനമനന്ത്രിയുടെ നാടാണ് നമ്മുടേത്. അവിടെത്തന്നെയാണ് കുഞ്ഞുശരീരത്തില്‍ 22 പരിക്കോടെ അദിതി മരിച്ചുവീണതും, ഷെഫീക്ക് അബോധാവസ്ഥയില്‍ വെന്റിലേറ്ററില്‍ കഴിയുന്നതും.ഇത്രയും എഴുതിയത് മോഹന്‍ലാല്‍ എന്ന നടനല്ല,ഒരച്ഛനാണ്.മോഹന്‍ലാല്‍ സ്വന്തം ബ്ലോഗില്‍ കുറിച്ചിട്ട ഈ വാക്കുകൾ എല്ലാവരും ഒന്ന് ഓർമയിൽ വക്കുന്നത് നല്ലതാണ്. കാരണം ഇനിയെങ്കിലും കേരളം കംസന്മാരുടെ നാടാവാതിരിക്കട്ടെ.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News