Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
സംവിധായകന്‍ ജീത്തു ജോസഫിന് താനൊരുക്കുന്ന പുതിയ ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായികയായി അഭിനയിക്കാന്‍ മലയാളത്തില്‍ നടിമാരെ കിട്ടുന്നില്ലെന്ന് പരാതി തീർന്നു.മൈ ഫാമിലിയെന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ രണ്ട് കുട്ടികളുടെ പിതാവായിട്ടാണ് മോഹന്‍ലാല്‍ അഭിനയിക്കുന്നത്. മോഹലാലിന്റെ ഭാര്യയുടെ വേഷത്തിനാണ് സംവിധായകന്‍ നായികയെ തപ്പി നടന്നത് .പ്ലസ് ടുവിന് പഠിയ്ക്കുന്ന കുട്ടിയുടെ അമ്മയായി അഭിനയിക്കാനുള്ള മടികാരണം മലയാളത്തിലെ മുന്‍നിര നായികമാരെല്ലാം ജീത്തു ജോസഫിന്റെ ക്ഷണം നിരസിക്കുകയായിരുന്നു.എന്നാല്‍ അന്വേഷണത്തിനൊടുവില്‍ ജീത്തുവിന് നായികയെ കിട്ടി. ഒരു കാലത്ത് തമിഴകത്തെ സൂപ്പര്‍ നായികയായിരുന്ന സിമ്രാനാണ് മൈ ഫാമിലിയില്‍ ലാലിന്റെ നായികയാകാന്‍ സമ്മതിച്ചിരിക്കുന്നത്. മുന്‍നിരനായകന്മാരുടെയെല്ലാം നായികയായി അഭിനയിച്ച സിമ്രാന്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് തമിഴില്‍ റിലീസായ പോപ്‌കോണ്‍ എന്ന ചിത്രത്തില്‍ ലാലിനൊപ്പം അഭിനയിച്ചിരുന്നു.
Leave a Reply