Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ആദ്യ സിനിമയിലെ ആദ്യഷോട്ടില്‍ മോഹന്‍ലാലിനൊപ്പം അഭിനയിച്ച ബാലനെ ഒടുവില്‍ കണ്ടെത്തി.തനിക്കൊപ്പം ആദ്യ ചിത്രമായതിരനോട്ടത്തില്‍ അഭിനയിച്ച ബാലന്‍ ആരാണെന്ന് ആര്‍ക്കെങ്കിലും അറിയാമെങ്കില്‍ പറഞ്ഞുതരണമെന്നും എനിക്കവനെ കാണാന്‍ ആഗ്രഹമുണ്ടെന്നും മോഹന്‍ലാല്‍ ഫേസ്ബുക്കിലൂടെ അറിയിച്ചിരുന്നു. മണിക്കൂറുകള്‍ക്കകം ലാലിന്റെ ചോദ്യത്തിന് മറുപിടി കിട്ടി. പക്ഷെ ബാലതാരമായി വേഷമിട്ട അജിത് രാജഗോപാല്‍ മരിച്ചെന്ന വിവരമാണ് ഒടുവിൽ കിട്ടുന്നത്.വാര്‍ത്ത വന്നതിന് പിന്നാലെ നിരവധി പേരാണ് ബാലനെക്കുറിച്ച് അറിയാമെന്ന് പറഞ്ഞ് ലാലിനെയും സുഹൃത്തുക്കളെയും സമീപിച്ചത്. ഒരുപാട് പേര്‍ അവകാശവാദവുമായി എത്തി.ഒടുവില്‍ ആളെ തിരിച്ചറിഞ്ഞു. അജിത് രാജഗോപാല്‍ ആയിരുന്നു അന്നത്തെ ആ ബാലന്‍. പക്ഷെ ആള്‍ ഇന്ന് ജീവിച്ചിരിപ്പില്ല. ഹൃദയാഘാതം മൂലം 5 വര്‍ഷങ്ങള്‍ക്ക്മുന്പ് മരിച്ചു. വേദനയുണ്ടാക്കുന്ന ആ വാര്‍ത്ത സൂപ്പര്‍താരത്തിന് ഉള്‍ക്കൊളളാന്‍ കഴിഞ്ഞിട്ടില്ല. സിനിമയിലും അജിത്തിന് ഒട്ടേറെ സുഹൃത്തുക്കളുണ്ടായിരുന്നെങ്കിലും മരണം ആരുമറിഞ്ഞില്ല. ചിത്രത്തില്‍ സൈക്കിളില്‍ പ്രത്യക്ഷപ്പെടുന്ന ലാലിനു പിന്നില്‍ ഓടിക്കൊണ്ടായിരുന്നു അജിത്തിന്‍െറ അരങ്ങേറ്റം. ലാലിന്‍െറ അന്വേഷണവും പ്രസാദിന്‍െറ വെളിപ്പെടുത്തലുമായതോടെ സംഗതി സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഒരു ദിവസം കൊണ്ട് 2000ല്‍ ഏറെ ഷെയറുകളും പതിനായിരത്തില്‍ ഏറെ ലൈക്കുകളും പോസ്റ്റിനുവന്നു. അജിത്തിന്റെ ഭാര്യ ഇപ്പോള്‍ ബാംഗ്ലൂരില്‍ ലീല ഗ്രൂപ്പ് ചെയര്‍മാന്‍ പരേതനായ കൃഷ്ണന്‍ നായരുടെ ചെറുമകളുടെ കൂടെ ജോലി ചെയ്യുകയാണ്.
–
Leave a Reply