Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കേരളപ്പിറവി ദിനത്തില്‍ മമ്മൂട്ടി ആരാധകരെ ആവേശത്തിലാക്കി കുഞ്ഞാലി മരക്കാര്‍ എന്ന ബിഗ്ബജറ്റ് ചിത്രത്തിന്റെ പ്രഖ്യാപനമുണ്ടായിരുന്നു. ഓഗസ്റ്റ് ഫിലിംസിന്റെ ബാനറില്‍ സന്തോഷ് ശിവനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇതിനു പിന്നാലെ ഇതിനിടെ, മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശനും കുഞ്ഞാലിമരക്കാരെപ്പറ്റി ഒരു സിനിമ ചെയ്യുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മാത്രമല്ല ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയാകുന്നതേ ഉള്ളൂവെന്നും മൂണ്‍ഷോട്ട് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ താനാണ് ചിത്രം നിര്‍മ്മിക്കുന്നതെന്നും വ്യക്തമാക്കി സന്തോഷ് ടി. കുരുവിള രംഗത്തെത്തിയിരുന്നു.
ഇതിനു പിന്നാലെ സോഷ്യല്‍ മീഡിയയിലാകെ ചൂടുളള ചര്‍ച്ച തുടങ്ങി. ഇരുവരുടെയും ഫാന്‍സുകാര്‍ വലിയ ആവേശത്തോടെയാണ് ഇതിനെ സ്വീകരിച്ചത്. എന്നാലിപ്പോഴിതാ മമ്മൂട്ടിയുടെ കുഞ്ഞാലിമരയ്ക്കാര്‍ വരുന്നുണ്ടെങ്കില്‍ തന്റെ കുഞ്ഞാലിമരയ്ക്കാര്‍ ഉണ്ടാവില്ലെന്നു പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ പ്രിയദര്‍ശന്‍.
മലയാള സിനിമയില്‍ രണ്ടു കുഞ്ഞാലിമരയ്ക്കാരുടെ ആവശ്യം ഉണ്ടെന്നു ഇപ്പോള്‍ തോന്നുന്നില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ചിത്രം ഓദ്യോഗികമായി പ്രഖ്യാപിച്ചിരുന്നില്ല. രണ്ടു ഹിന്ദി സിനിമകളുടെ ജോലി ഉള്ളതിനാലാണു പ്രിയദര്‍ശന്‍ തല്‍ക്കാലം ഈ സിനിമ വേണ്ടെന്നുവയ്ക്കുന്നത്.
മമ്മൂട്ടിയെ നായകനാക്കി സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന കുഞ്ഞാലിമരയ്ക്കാറിന്റെ ചിത്രീകരണം അടുത്ത വര്‍ഷം മധ്യത്തോടെ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. ടി.പി. രാജീവനും ശങ്കര്‍ രാമകൃഷ്ണനും ചേര്‍ന്നാണ് തിരക്കഥ ഒരുക്കുന്നത്.
ബിഗ് ബജറ്റില്‍ ഒരുക്കുന്ന ഈ ചിത്രം സാമൂതിരിയുടെ പടത്തലവനായിരുന്ന കുഞ്ഞാലി മരയ്ക്കാര്‍ നാലാമനെക്കുറിച്ചുള്ള ചിത്രമാണ്. 1498 – ല്‍ ഇന്ത്യയിലെത്തിയ പോര്‍ച്ചുഗീസുകാരുമായി ഐതിഹാസികമായ കപ്പല്‍ യുദ്ധങ്ങളില്‍ അസാമാന്യ പാടവം തെളിയിച്ചിട്ടുള്ളയാളായിരുന്നു കുഞ്ഞാലി മരയ്ക്കാര്‍. ആ കാലഘട്ടത്തില്‍ ഇന്ത്യന്‍ തീരത്ത് ആദ്യമായി നാവിക പ്രതിരോധം തീര്‍ത്തത് കുഞ്ഞാലി മരക്കാന്മാരാണെന്ന് ചരിത്രം പറയുന്നു.
Leave a Reply